പ്രധാന വാർത്തകൾ
അധ്യാപകർക്കും ജീവനക്കാർക്കും ഓണത്തിന് ബോണസ് വർദ്ധനവ്എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി നിയമനം: നടപടികൾ വേഗത്തിലാക്കാൻ സംസ്ഥാന-ജില്ലാതല സമിതികൾഎഴുതപ്പെടാത്ത നിയമസംഹിതയാൽ ഭരിക്കപ്പെടുന്ന സ്ത്രീ: അധ്യാപികയായ ഡോ.ശ്രീജ എൽ.ജിയുടെ ‘സ്ത്രീപഠനങ്ങൾ’ പുറത്തിറങ്ങിസ്കൂളുകളിലെ സുരക്ഷ: അധ്യാപകർക്ക് പരിശീലനം തുടങ്ങിസ്കൂളുകളിൽ ഇനി ഇഷ്ട്ട വസ്ത്രങ്ങൾ: ആഘോഷങ്ങൾ കളറാകുംഅങ്കണവാടികളിലെ പരിഷ്കരിച്ച ഭക്ഷണമെനു അടുത്തമാസം മുതൽചോദ്യപേപ്പറിലെ സ്കോറും ഗ്രേഡും നിർണയിക്കുന്നതിന് വിദ്യാലയങ്ങൾക്കുള്ള അറിയിപ്പ് നാവികസേനയിൽ 1266 ഒഴിവുകൾ: വിവിധ ട്രേഡുകളിൽ നിയമനംനാളത്തെ പരീക്ഷാ ടൈംടേബിളിൽ തിരുത്ത്: പരീക്ഷ സമയം ശ്രദ്ധിക്കുക പ്ലസ് ടു ഇംപ്രൂവ്മെന്റ് പരീക്ഷാ സർട്ടിഫിക്കറ്റും മെയിൻ പരീക്ഷാ സർട്ടിഫിക്കറ്റും ഒന്നാക്കി മാറ്റാം

പൊന്നാനിയിലേക്ക് ന്യൂസീലൻഡ് പ്രധാനമന്ത്രിയുടെ കത്ത്

Feb 18, 2020 at 12:44 pm

Follow us on

പൊന്നാനി: ദിവസങ്ങൾക്കു മുൻപ് പൊന്നാനിയിൽ നിന്നൊരു കത്ത് ന്യൂസിലൻഡിലേക്ക് പറന്നു. താമസിയാതെ അതിന് മറുപടിയും വന്നു. കത്ത് അയച്ചത് പത്താം ക്ലാസ്സ്‌ വിദ്യാർത്ഥി അമാന അഷറഫ്. മറുപടി അയച്ചത് ന്യൂസീലൻഡ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡന്‍. ലോകത്തെ അപൂർവ്വം വനിതാ പ്രധാനമന്ത്രിമാരിലൊരാളായ ന്യൂസീലൻഡ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡന്റെ ജന്മദിന ത്തോടനുബന്ധിച്ചാണ് തൃശൂർ ജില്ലയിലെ പെരുമ്പിലാവ് അൻസാർ ഇംഗ്ലീഷ് സ്ക്കൂളിലെ പത്താം ക്ലാസ്സ്‌ വിദ്യാർത്ഥിയും പൊന്നാനി സ്വദേശിയുമായ അമാന അഷറഫ് കത്തയച്ചത്. ജന്മദിന ആശംസകളോടൊപ്പം ന്യൂസിലൻഡിലെ ക്രൈസ്റ്റ്‌ ചർച്ചിലിലെ മുസ്ലിംപള്ളിയിൽ നടന്ന അക്രമത്തിൽ നിരവധിപേർ കൊല്ലപ്പെട്ട സംഭവത്തെ കുറിച്ചും അമാന പരാമർശിച്ചു. പ്രധാനമന്ത്രിയായ അവർക്ക് നേരിടേണ്ടി വന്ന സാഹചര്യത്തെയും, അവർ എടുത്ത ധീരമായ നടപടികളെ കുറിച്ചും, അവർ ഹിജാബ് ധരിച്ച് കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെയും, അവിടത്തെ മുസ്ലിം ജനവിഭാഗത്തെ ആശ്വസിപ്പിച്ചതിനെ കുറിച്ചും അഭിനന്ദിച്ചു എഴുതി. ന്യൂസിലാന്റിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രി യാണെന്നതും, പ്രധാനമന്ത്രിയായിരിക്കെ ഒരു പെൺകുഞ്ഞിന് ജന്മം നൽകിയ ലോകത്തെ അത്യപൂർവ്വ സംഭവത്തെകുറിച്ചും, അവരുടെ മകൾ ഒരു വയസുകാരി നെവ്നെ കുറിച്ചും എഴുത്തിൽ പരമാർശിച്ചിരുന്നു. പ്രധാനമന്ത്രി ജസീന്ത ആര്‍ഡന്‍ അമാനക്ക് അയച്ച മറുപടി കത്തിൽ ലോകം മുഴുവൻ നൽകുന്ന പിന്തുണയെ കുറിച്ചും, ഐക്യദാർഡ്യത്തെകുറിച്ചും പരാമർശിക്കുന്നു. ന്യൂസിലാന്റിലെ മുസ്ലിം ജനവിഭാഗത്തിന് ആത്മവിശ്വാസം നൽകുന്ന പിന്തുണക്ക് അവർ അഭിനന്ദനങ്ങളറിയിച്ചു. കേരളം സന്ദർശിച്ചിട്ടില്ലെന്നും, കേരളം അതിശയകരമാണെന്ന് കേട്ടിട്ടുണ്ടെന്നും ഒരുദിവസം എത്തുമെന്ന് പ്രതീക്ഷിക്കുന്നതായും കത്തിൽ ന്യൂസിലാന്റ് പ്രധാനമന്ത്രി പറഞ്ഞു. മലപ്പുറം ജില്ല കോൺഗ്രസ് ജനറൽ സെക്രട്ടറി ടി.കെ.അഷറഫ് പൊന്നാനി യുടെയും ഒരുമനയൂർ കുറുപ്പത്ത് വഹീദയുടെയും മകളാണ് അമാന അഷറഫ്.

Follow us on

Related News