കിളിമാനൂർ: പഠനത്തോടൊപ്പം ജീവകാരുണ്യ പ്രവർത്തങ്ങൾ നടത്തി ശ്രധേയരാവുകയാണ് കിളിമാനൂർ ഗവ എൽപിഎസ് ലെ കുരുന്നുകൾ. സ്കൂളിൽപ്രവർത്തിക്കുന്ന ഗാന്ധിദർശൻ ക്ലബ്ബിന്റെ നേതൃത്വത്തിലാണ് പ്രവർത്തനം. സമൂഹത്തിലെ നിർധന കുടുംബങ്ങൾക്കും, കിടപ്പുരോഗികൾക്കുമാണ് വിദ്യാർത്ഥികൾ സഹായം എത്തിക്കുന്നത്. ഗാന്ധി ദർശൻ ക്ലബ്ബിലെ കുരുന്നുകൾ നിർമ്മിച്ച ലോഷൻ വിദ്യാലയപരിസരത്തെ നിർധന കുടുംബങ്ങൾക്ക് സൗജന്യമായി എത്തിച്ചു കൊണ്ടാണ് പ്രവർത്തങ്ങൾക്ക് തുടക്കം കുറിച്ചത്. കാരുണ്യപ്രവർത്തങ്ങളോടൊപ്പം സ്വദേശി ഉല്പന്നങ്ങളുടെ നിർമ്മാണവും ഉപയോഗവും പ്രോത്സാഹിപ്പിക്കുക, കുട്ടികൾക്ക് സ്വയം തൊഴിൽ ചെയ്യുന്നതിനുള്ള പ്രാപ്തി ലഭ്യമാക്കുക എന്നതാണ് പ്രവർത്തനത്തിന്റെ ലക്ഷ്യം . ശ്രേഷ്ഠ ബാല്യo പദ്ധതിയുടെ ഭാഗമായി ആർ ആർ വി ബോയസ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെ എൻഎൻഎസ് യൂണിറ്റ് ആണ് കുട്ടികൾക്ക് പരിശീലനം നൽകിയത്. വാർഡ് മെമ്പർ ബീനാവേണുഗോപാൽ നേതൃത്വം നൽകിയ പരിപാടിയിൽ സ്‌കൂൾ പ്രധാന അധ്യപിക ടി വി ശാന്തകുമാരിയമ്മ, എൻഎസ് എസ് യൂണിറ്റ് കോർഡിനേറ്റർ ബി.എസ്. സുനിത, ഗാന്ധി ദർശൻ ക്ലബ് കൺവീനർ നിസ, പി ടി എ പ്രസിഡന്റ് ചേക്കു രാജീവ് എന്നിവർ പങ്കെടുത്തു.
സിബിഎസ്ഇ 9,10 ക്ലാസുകളിൽ സയൻസ്, സോഷ്യൽ സയൻസ് വിഷയങ്ങളിൽ രണ്ട് പരീക്ഷകൾ
തിരുവനന്തപുരം:സിബിഎസ്ഇ 9,10 ക്ലാസുകളിൽ സയൻസ്, സോഷ്യൽ സയൻസ് വിഷയങ്ങളിൽ രണ്ട് പരീക്ഷകൾ നടത്താൻ...