പ്രധാന വാർത്തകൾ
എംടിഎസ്, ഹവിൽദാർ തസ്തികകളിൽ നിയമനം: അപേക്ഷ 24വരെഓണം അവധി ഓഗസ്റ്റ് 29മുതൽ: ഈ വർഷത്തെ അവധികൾ പ്രഖ്യാപിച്ചുഈ അധ്യയന വർഷത്തെ പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു: വിശദ വിവരങ്ങൾ ഇതാപ്രധാനമന്ത്രി രാഷ്ട്രീയ ബാല്‍ പുരസ്‌ക്കാരം: അപേക്ഷ 17വരെഗവർണ്ണറുടെ അധികാരം സംബന്ധിച്ച സ്കൂൾ പാഠഭാഗത്തിന് കരിക്കുലം കമ്മിറ്റിയുടെ അംഗീകാരംCUET-UG 2025 ഫലം പ്രസിദ്ധീകരിച്ചു. പ്ലസ് വൺ ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റ് ഫലം പ്രസിദ്ധീകരിച്ചുജൂൺ കഴിഞ്ഞു: വിദ്യാഭ്യാസ കലണ്ടർ പുറത്തിറങ്ങിയില്ലവൈസ് ചാൻസിലറുടെ ഒരു ചട്ടമ്പിത്തരവും അനുവദിക്കില്ല.. ഇത് കേരളമാണ്: മന്ത്രി വി.ശിവൻകുട്ടിവൈസ് ചാൻസിലറുടെ നടപടി അധികാര ദുർവിനിയോഗമെന്ന് മന്ത്രി ആർ.ബിന്ദു

അനെർട്ട് ചിത്രരചന മത്സരം ഇന്ന്

Feb 18, 2020 at 1:31 pm

Follow us on

തിരുവനന്തപുരം: മഹാത്മാഗാന്ധിയുടെ 150-ാം ജൻമവാർഷികത്തോടനുബന്ധിച്ച് അനെർട്ടിന്റെ ആഭിമുഖ്യത്തിൽ സൗരോർജം നല്ല ഭാവിക്കായി എന്ന വിഷയത്തിൽ എല്ലാ ജില്ലകളിലും ഹൈസ്‌കൂൾ വിഭാഗം വിദ്യാർത്ഥികൾക്കായി ജലച്ചായ-ചിത്രരചന മത്സരം സംഘടിപ്പിക്കും. മത്സരങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം എസ്.എം.വി. ഗവ. എച്ച്.എച്ച്.എസ്.എസിൽ ഇന്ന് (ഒക്‌ടോബർ 2) രാവിലെ 10.30ന് വൈദ്യുതി മന്ത്രി എം.എം. മണി നിർവഹിക്കും. വി.എസ്. ശിവകുമാർ എം.എൽ.എ അധ്യക്ഷത വഹിക്കും. അനെർട്ട് ഡയറക്ടർ അമിത് മീണ സ്വാഗതവും ഊർജ വകുപ്പ് സെക്രട്ടറി ഡോ. ബി. അശോക് മുഖ്യപ്രഭാഷണവും നടത്തും. കോർപ്പറേഷൻ കൗൺസിലർ ജയലക്ഷ്മി, വിദ്യാഭ്യാസ ഉപഡയറക്ടർ മനോജ് കുമാർ, ഡി.ഇ.ഒ. വിജയകുമാരി, എസ്.എം.വി. ഗവ. എച്ച്.എച്ച്.എസ്.എസ് പ്രിൻസിപ്പൽ വി വസന്ത കുമാരി, ഹെഡ്മാസ്റ്റർ സലിൽ കുമാർ എന്നിവർ പങ്കെടുക്കും. അനെർട്ട് ജനറൽ മാനേജർ പി. ചന്ദ്രശേഖരൻ നന്ദി രേഖപ്പെടുത്തും. ജില്ലാതല മത്സരത്തിലെ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാർക്ക് യഥാക്രമം 5,000, 3,000, 1,500 രൂപ ക്യാഷ് അവാർഡും പ്രശസ്തി പത്രവും നൽകും

Follow us on

Related News