അറബി കലോത്സവത്തിൽ എട്ടാം വർഷവും വിജയ കിരീടം പുന്നപ്ര ഗവ.ജെ.ബി സ്കൂളിന്

ആലപ്പുഴ: ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ തുടർച്ചയായ എട്ടാം വർഷവും അറബി കലോത്സവത്തിൽ പുന്നപ്ര ഗവ.ജെ ബി സ്കൂൾ ചാമ്പ്യന്മാരായി. ഖുർആൻ പാരായണം , പദ്യം ചൊല്ലൽ, ക്വിസ്, കഥ , സംഘഗാനം എന്നീ ഇനങ്ങളിൽ ഫസ്റ്റ് എ ഗ്രേഡും അഭിനയ ഗാനം , അറബിഗാനം , കയ്യെഴുത്ത് എന്നീ ഇനങ്ങളിൽ എ ഗ്രേഡും, പദ നിർമ്മാണത്തിൽ ബി ഗ്രേഡും നേടിയാണ് ഗവ.ജെ ബി സ്കൂളിലെ കുരുന്നുകൾ സ്കൂളിന് വീണ്ടും ചാമ്പ്യൻപട്ടം നേടിക്കൊടുത്തത്. നാല്പത്തി അഞ്ചിൽ നാല്പത്തി രണ്ട് മാർക്ക് നേടിയാണ് ഈ വിജയം. ജനറൽ വിഭാഗത്തിൽ മാപ്പിളപ്പാട്ടിനും, അറബി പദ്യം ചൊല്ലലിനും, മലയാളം അഭിനയ ഗാനത്തിനും എ ഗ്രേഡും ലഭിച്ചു. അറബി അധ്യാപകരായ എ. റഹിയാനത്ത് ടീച്ചറും, എ മുഹമ്മദ് ഷഫീക്കുമാണ് കുട്ടികളെ പരിശീലിപ്പിച്ചത്. അധ്യാപകരും,സ്കൂൾ മാനേജ്മെന്റ് കമ്മറ്റിയും എല്ലാ പിന്തുണയും നൽകി.ഹെഡ്മാസ്റ്റർ എം.എം. അഹമ്മദ് കബീറും എസ്. എം.സി ചെയർമാൻ ടി പ്രശാന്ത് കുമാറും വിജയികളെ അഭിനന്ദിച്ചു.

Share this post

scroll to top