തിരുവനന്തപുരം: സ്വാശ്രയ മെഡിക്കൽ കോളജുകളിൽ എം.ബി.ബി.എസ്. പ്രവേശനത്തിനുള്ള ഫീസിൽ 6.41 ശതമാനത്തിന്റെ വർധന. ഫീസ് ഘടന നിശ്ചയിച്ച് ജസ്റ്റിസ് രാജേന്ദ്രബാബു കമ്മിറ്റിയാണ് ഉത്തരവ് പുറപ്പെടിവിച്ചത്.
സുപ്രീംകോടതിയിൽ നിലവിലുള്ള കേസിന്റെ അന്തിമ വിധിക്ക് വിധേയമായാണ് ഫീസ് നിശ്ചയിച്ചതെന്ന് ഫീസ് നിർണയസമിതി ചെയർമാൻ ജസ്റ്റിസ് രാജന്ദ്രബാബു പറഞ്ഞു.
ഫീസ് ഘടന ചോദ്യംചെയ്ത് മാനേജ്മെന്റുകൾ ഹൈക്കോടതിയെ സമീപിക്കുകയും പുനഃപരിശോധിക്കാൻ കോടതി ഉത്തരവിടുകയും ചെയ്തിരുന്നു. വാർഷിക ഫീസ് പത്തുലക്ഷമാക്കി ഉത്തരവിറക്കണമെനന്നായിരുന്നു മാനേജ്മെന്റുകളുടെ ആവശ്യം. ഇത് പരിഗണിച്ചാണ് 50000 രൂപ വീതം 19 കോളജുകളിലും ഫീസ് വർധിപ്പിച്ചിരിക്കുന്നത്. എന്നാല്‍ ഈ ഫീസ് വര്‍ധന മതിയാകില്ലെന്നാണ് സ്വാശ്രയ മാനേജ്‌മെന്റുകളുടെ നിലപാട്. ഫീസ് നിരക്കിനെതിരെ ചൊവ്വാഴ്ച സുപ്രീംകോടതിയെ സമീപിക്കുമെന്നും മാനേജ്‌മെന്റ് അസോസിയേഷന്‍ വ്യക്തമാക്കി.