തിരുവന്തപുരം:പട്ടികജാതി വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സംസ്ഥാനത്തെ 44 ഐ.ടി.ഐകളിൽ വിവിധ മെട്രിക്, നോൺമെട്രിക് ട്രേഡുകളിലേക്കുള്ള പ്രവേശന തീയതി നീട്ടി.
2020-21 അധ്യയന വർഷത്തെ പ്രവേശനത്തിന് ഓൺലൈനായി അപേക്ഷ സ്വീകരിക്കുന്നത് നവംബർ 20 ന് വൈകീട്ട് അഞ്ച് മണി വരെ നീട്ടിയതിന്റെ പശ്ചാത്തിലാണിത്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെട്ട ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകളിൽ ബന്ധപ്പെടുക.