[kc_row use_container=\”yes\” force=\”no\” column_align=\”middle\” video_mute=\”no\” _id=\”185106\”][kc_column width=\”12/12\” video_mute=\”no\” _id=\”528777\”][kc_column_text _id=\”881717\”]
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല വിദൂരവിദ്യാഭ്യാസ വിഭാഗത്തിനു കീഴില്‍ ബി.എ., ബി.കോം., ബി.എസ്.സി., ബി.ബി.എ. എന്നീ കോഴ്സുകളിലെ (സി.യു.സി.ബി.സി.എസ്.എസ്., 2018 അഡ്മിഷന്‍) അഞ്ച്, ആറ് സെമസ്റ്റര്‍ (മൂന്നാം വര്‍ഷം) വിദ്യാര്‍ത്ഥികള്‍ക്കുള്ള ട്യൂഷന്‍ ഫീസ് ഗഡുക്കളായോ ഒന്നിച്ചോ അടക്കാനുള്ള അവസാന തീയതി ജനുവരി 30 വരെ നീട്ടി. ട്യൂഷന്‍ ഫീസ് അടക്കാത്ത വിദ്യാര്‍ത്ഥികള്‍ക്ക് ആറാം സെമസ്റ്റര്‍ പരീക്ഷക്ക് അപേക്ഷിക്കുവാന്‍ സാധിക്കുകയില്ല. വിശദവിവരങ്ങള്‍ക്ക്: സര്‍വകലാശാല വെബ്സൈറ്റ് സന്ദര്‍ശിക്കുക. ph: 0494 2400288, 2407494.
സര്‍വകലാശാലയിലെ അഫിലിയേറ്റഡ് കോളജുകളിലെ രണ്ട്, നാല് സെമസ്റ്റര്‍ ബി.എ, ബി.എസ്.സി, ബി.എസ്.സി. ആള്‍ട്ടര്‍നേറ്റ് പാറ്റേണ്‍, ബി.കോം, ബി.ബി.എ, ബി.എ. മള്‍ട്ടിമീഡിയ, ബി.സി.എ, ബി.കോം ഓണേഴ്സ്, ബി.കോം. വൊക്കേഷണല്‍ സ്ട്രീം, ബി.എസ്.ഡബ്ല്യൂ, ബി.ടി.എച്ച്.എം, ബി.വി.സി., ബി.എം.എം.സി, ബി.എച്ച്.എ, ബി.കോം. പ്രൊഫഷണല്‍, ബി.ടി.എഫ്.പി, ബി.വോക്, ബി.ടി.എ, ബി.എ. വിഷ്വല്‍ കമ്മ്യൂണിക്കേഷന്‍, ബി.എ. ഫിലിം ആന്‍റ് ടെലിവിഷന്‍, ബി.എ. മള്‍ട്ടിമീഡിയ, ബി.എ. അഫ്സല്‍ ഉലമ സി.ബി.സി.എസ്.എസ്.-യു.ജി. ഏപ്രില്‍ 2020 റഗുലര്‍ പരീക്ഷകളുടെ ഇന്‍റേണല്‍ മാര്‍ക്ക് അപ്‌ലോഡ് ചെയ്യുന്നതിനാവശ്യമായ ലിങ്ക് സര്‍വകലാശാല വെബ്സൈറ്റില്‍ നവംബര്‍ 9 വരെ ലഭ്യമാകും.
[/kc_column_text][/kc_column][/kc_row]