തിരുവനന്തപുരം: സാങ്കേതിക സർവകലാശാല ബിടെക് മൂന്നാം സെമസ്റ്റർ പരീക്ഷ നവംബര്‍ അഞ്ചിന് നടത്തും. വാട്സ് ആപ്പ് ഗ്രൂപ്പ് വഴിയുള്ള വിദ്യാര്‍ത്ഥികളുടെ കോപ്പിയടി കണ്ടെത്തിയതിനെ തുടർന്ന് ഇന്നലെ നടന്ന ബിടെക് പരീക്ഷ റദ്ദാക്കിയ സാഹചര്യത്തിലാണ് പരീക്ഷ വീണ്ടും അടുത്തമാസം നടത്തുന്നത്.
ബി.ടെക് മൂന്നാം സെമസ്റ്ററിലെ ലീനിയർ ആൾജിബ്ര ആൻഡ് കോംപ്ലക്സ് അനാലിസിസ് എന്ന പേപ്പറിന്റെ പരീക്ഷയിലാണ് ക്രമക്കേട് നടന്നത്. കോപ്പിയടി ആരോപണം ഉയർന്നതിനു പിന്നാലെ എല്ലാ സെന്ററുകളിലും പരിശോധന നടത്തിയിരുന്നു. തുടർന്നാണ് നാല് സെന്ററുകളിൽ വലിയ ക്രമക്കേട് നടന്നതായി കണ്ടെത്തിയത്. ഇതോടെ പരീക്ഷ റദ്ദാക്കുകയായിരുന്നു
എംഎസ് സൊല്യൂഷൻസിനെതിരെ കൂടുതൽ പരാതികൾ: അന്വേഷണം തുടങ്ങി
തിരുവനന്തപുരം:ക്രിസ്മസ് പരീക്ഷാ ചോദ്യപേപ്പർ പുറത്ത് വിട്ട സംഭവത്തിൽ പ്രതിസ്ഥാനത്ത് നിൽക്കുന്ന...