
തിരുവനന്തപുരം: മഹാത്മാഗാന്ധി സർവകലാശാലയ്ക്കു കീഴിലുള്ള കോളജുകളിൽ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിന് ഏകജാലക ഓൺലൈൻ രജിസ്ട്രേഷൻ നടത്താനുള്ള തീയതി ഒക്ടോബർ 31 വരെ നീട്ടി. www.cap.mgu.ac.in എന്ന വെബ്സൈറ്റിലെ \’പി.ജി. ക്യാപ് 2020\’ എന്ന ലിങ്കിലൂടെയാണ് രജിസ്ട്രേഷൻ നടത്തേണ്ടത്. കൂടുതൽ വിവരങ്ങൾക്ക് സർവകലാശാല വെബ്സൈറ്റ് സന്ദർശിക്കുക.
