പ്രധാന വാർത്തകൾ
”സിഎം കിഡ്സ്” സ്കോളർഷിപ്പ് പരീക്ഷ നാളെ: കുട്ടികൾ അറിയേണ്ട കാര്യങ്ങൾവിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇനി ഏതെങ്കിലും മതത്തിൽപ്പെട്ട പേര് നൽകരുതെന്ന് മന്ത്രിസഭാ തീരുമാനംശ്രദ്ധിക്കുക: നാളത്തെ പരീക്ഷയിൽ മാറ്റമുണ്ട്കെ-ടെറ്റ് യോഗ്യത: ശമ്പള സ്‌കെയിലിൽ താൽക്കാലിക അപ്രൂവൽ നൽകുംനിയമനാംഗീകാര പ്രൊപ്പോസലുകൾ രണ്ടാഴ്ചക്കകം പൂർത്തിയാക്കും: വി.ശിവൻകുട്ടിഅധ്യാപക നിയമനത്തിലെ സുപ്രീംകോടതി ഉത്തരവ് എല്ലാ എയ്ഡഡ് മാനേജ്മെന്റുകൾക്കും ബാധകമാക്കുംആറ്റുകാൽ പൊങ്കാല:അവധി പ്രഖ്യാപിച്ച് ഉത്തരവിറങ്ങിറോബോട്ടിക്‌സ് എക്സ്പോയുമായി ഫാറൂക്ക് ഹയർ സെക്കന്ററി സ്കൂൾഇനി വെറും 16 ദിവസം:സ്കൂൾ വാർഷിക പരീക്ഷകൾ തുടങ്ങുന്നുJEE മെയിൻ ജനുവരി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

NEET 2020 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

Oct 16, 2020 at 4:54 pm

Follow us on

ന്യൂഡൽഹി: നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (NEET) ഫലം എൻ.ടി.എ പ്രസിദ്ധീകരിച്ചു. ntaneet.nic.inഎന്ന വെബ്സൈറ്റിൽ ഫലം ലഭ്യമാണ്.
ഫലപ്രഖ്യാപനത്തോടൊപ്പം അന്തിമ ഉത്തരസൂചികയും എൻടിഎ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സെപ്റ്റംബർ 13-നും ഈമാസം 14-നുമായി രണ്ട് ഘട്ടങ്ങളിലാണ് പരീക്ഷ നടന്നത്. നീറ്റ് ഫലം ഇന്ത്യയിലുടനീളം 80,005 എംബിബിഎസ്, 26,949 ബിഡിഎസ്, 52,720 ആയുഷ്, 525 ബിവിഎസ്സി, എഎച്ച് സീറ്റുകളിലേക്കുള്ള പ്രവേശനത്തിനാണ് ഉപയോഗിക്കുന്നത്. ഈ വര്‍ഷം 15 എയിംസ്, 2 ജിപ്മര്‍ ഇന്‍സ്റ്റിറ്റ്യൂട്ടുകളിലെ 1205 സീറ്റുകളിലേക്കുള്ള പ്രവേശനത്തിനും നീറ്റ് ഫലം ഉള്‍പ്പെടുത്തും. കേരളത്തിൽ നിന്നുള്ള 1.15 ലക്ഷം വിദ്യാർത്ഥികളടക്കം രാജ്യത്താകെ 15.19 ലക്ഷം പേരാണ് ഇത്തവണ സെപ്റ്റംബർ 13 ന് നടത്തിയ നീറ്റ് പരീക്ഷ എഴുതിയത്. നേരത്തേ ഒക്ടോബര്‍ 12ന് ഫലം പ്രഖ്യാപിക്കാനായിരുന്നു തീരുമാനിച്ചിരുന്നതെങ്കിലും കോവിഡ് മൂലം പരീക്ഷയെഴുതാന്‍ സാധിക്കാത്തവര്‍ക്ക് ഒരവസരം കൂടി നല്‍കാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചതിനാൽ മാറ്റിവയ്ക്കുകയായിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ ഒക്ടോബര്‍ 14ന് വീണ്ടും പരീക്ഷ നടത്തിയിരുന്നു.

\"\"

Follow us on

Related News