തിരുവനന്തപുരം: കേരളത്തിലെ സര്‍വകലാശാലകളില്‍ പ്രൈവറ്റ് രജിസ്ട്രേഷൻ നിലനിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് അധ്യാപകർ പ്രതിഷേധത്തിൽ. ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്സിറ്റി നിലവിൽ വന്നതോടെ പ്രൈവറ്റ് രജിസ്‌ട്രേഷൻ യൂണിവേഴ്സിറ്റിയ്ക്ക് കീഴിലേക്ക് മാറിയതാണ് പാരലല്‍ കോളജ് മേഖലയിലെ പ്രതിസന്ധിയ്ക്ക് കാരണം. വിഷയത്തില്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നാണ് അധ്യാപകരുടെ ആവശ്യം. കോവിഡ് പ്രതിസന്ധിമൂലം ഏഴ് മാസത്തോളമായി അടഞ്ഞുകിടന്ന കോളജുകൾ തുറന്നാലും ഇവർക്ക് പ്രവർത്തിക്കാൻ അനുമതി ഉണ്ടാവില്ല. സംസ്ഥാനത്ത് വിവിധ പാരലൽ കോളജുകളിളായി ഏകദേശം മുപ്പത്തിനായിരത്തോളം അധ്യാപകരാണ് ജോലി ചെയ്യുന്നത്. പ്രൈവറ്റ് രജിസ്‌ട്രേഷൻ യൂണിവേഴ്സിറ്റിയ്ക്ക് കീഴിലേക്ക് മാറുന്നതോടെ തൊഴിൽ നഷ്ടപ്പെടുന്ന ആശങ്കയിലാണ് അധ്യാപകർ. കോവിഡ് വ്യാപനം മൂലം ആദ്യഘട്ട പ്രതിഷേധം വീടുകളിൽ ഒതുക്കിയെങ്കിലും സമരവുമായി മുന്നോട്ടുപോകാനാണ് ഇവരുടെ തീരുമാനം.
എംഎസ് സൊല്യൂഷൻസിനെതിരെ കൂടുതൽ പരാതികൾ: അന്വേഷണം തുടങ്ങി
തിരുവനന്തപുരം:ക്രിസ്മസ് പരീക്ഷാ ചോദ്യപേപ്പർ പുറത്ത് വിട്ട സംഭവത്തിൽ പ്രതിസ്ഥാനത്ത് നിൽക്കുന്ന...