ന്യൂഡൽഹി: മെഡിക്കല്‍ പ്രവേശനത്തിനുള്ള ദേശീയ യോഗ്യതാ പരീക്ഷയായ നീറ്റ് [നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ്] ഫലം ഒക്ടോബർ 16 ലേക്ക് നീട്ടി. കോവിഡ് മൂലം നീറ്റ് പരീക്ഷയ്ക്ക് ഹാജരാകാൻ കഴിയാത്ത വിദ്യാർത്ഥികൾക്ക് അവസരം നൽകുന്നതിനാലാണ് ഫലപ്രഖ്യാപനം നീട്ടിയത്. ഇന്ന് ഫലം പ്രഖ്യാപിക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാൽ പരീക്ഷയെഴുതാൻ കഴിയാത്തവരുടെ രക്ഷിതാക്കൾ കോടതിൽ ഹർജി നൽകിയിരുന്നു. തുടർന്നാണ് കോവിഡ് ചികിത്സയിലിരുന്നവര്‍ക്കും കണ്ടെയ്ൻമെൻറ് സോണുകളില്‍ ആയിരുന്നവര്‍ക്കും 14ന് പരീക്ഷ എഴുതാന്‍ അവസരം നൽകണമെന്ന് സുപ്രീംകോടതി ആവശ്യപ്പെട്ടത്. പരീക്ഷയുടെ അന്തിമ ഉത്തരസൂചികയും ഫലത്തിനോടൊപ്പം വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും.
മന:പാഠം പഠിച്ചുമാത്രം സ്കൂൾ പരീക്ഷ എഴുതരുത്: വിദ്യാർത്ഥിയുടെ പഠന മികവ് പരിശോധിക്കണം
തിരുവനന്തപുരം: കുട്ടികൾ ചോദ്യങ്ങൾ മനഃപാഠം പഠിച്ചുമാത്രം സ്കൂൾ...