തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലാ വിദൂരവിദ്യാഭ്യാസ വകുപ്പിന് കീഴില്‍ വിവിധ പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ബി.എ, ബി.കോം, ബി.എസ്.സി. (മാത്തമാറ്റിക്സ്), ബി.ബി.എ. (സി.യു.സി.ബി.സി.എസ്.എസ്. എസ്.ഡി.ഇ.) യു.ജി. പ്രോഗ്രാമുകള്‍ക്ക് 2015 മുതല്‍ 2017 വരെയുള്ള വര്‍ഷങ്ങളില്‍ അഡ്മിഷന് നേടി ഒന്നും രണ്ടും മൂന്നും നാലും സെമസ്റ്റര്‍ പരീക്ഷകള്‍ക്ക് അപേക്ഷിച്ച ശേഷം തുടര്‍പഠനം നടത്താന്‍ കഴിയാത്ത എസ്.ഡി.ഇ. വിദ്യാർത്ഥികൾക്കാണ് പ്രസ്തുത പ്രോഗ്രാമിന്റെ അഞ്ചാം സെമസ്റ്ററിലേക്ക് പുനപ്രവേശനത്തിന് അവസരം. ഓണ്‍ലൈന്‍ ആയി ഒക്ടോബര്‍ 15 വരെ അപേക്ഷകൾ സ്വീകരിക്കും. 100 രൂപ ഫൈനോടു കൂടി ഒക്ടോബര്‍ 21 വരെ അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് കാലിക്കറ്റ് സര്‍വകലാശാലാ വിദൂരവിദ്യാഭ്യാസ പഠനവിഭാഗത്തിന്റെ വെബ്സൈറ്റ് സന്ദര്‍ശിക്കുക.
ഡിഫാം പാർട്ട് II ഇആർപരീക്ഷാ ഫലം, നഴ്സിങ് അർഹത നിർണയ പരീക്ഷ
തിരുവനന്തപുരം:മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് നടത്തിയ ഡിഫാം പാർട്ട് II ഇആർ 2020...