പ്രധാന വാർത്തകൾ
കേരള സ്കൂൾ ശാസ്ത്രോത്സവം: ലോഗോ ഡിസൈൻ ചെയ്യാംഎംടെക് സ്പോട്ട് അഡ്മിഷൻ നാളെസ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എജ്യുക്കേഷേണൽ ടെക്നോളജിയിൽ അക്കാദമിക് കോർഡിനേറ്റർ നിയമനംആയുർവേദ, ഹോമിയോ ഡിഗ്രി/ഡിപ്ലോമ പ്രവേശന നടപടികൾ ഉടൻസ്കൂൾ,കോളജ് വിദ്യാർത്ഥികൾക്ക് സ്പെഷ്യൽ പാക്കേജ് ഒരുക്കി കെഎസ്ആർടിസികേന്ദ്ര അംഗീകാരത്തോടു കൂടിയ ലാബ് കെമിസ്റ്റ് (റബ്ബർ) സർട്ടിഫിക്കറ്റ് കോഴ്‌സ്നിപ്പ രോഗബാധ: മലപ്പുറത്ത് മാസ്ക് നിർബന്ധം, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വ്യാപാരങ്ങൾക്കും നിയന്ത്രണംന്യൂനപക്ഷ യുവജനങ്ങൾക്ക് ഒരു ലക്ഷം തൊഴിലവസരങ്ങൾ: സംസ്ഥാനതല ഉദ്ഘാടനം 19ന്കെടെറ്റ് സര്‍ട്ടിഫിക്കറ്റ് പരിശോധന, ഹിന്ദി അധ്യാപക ഒഴിവ്ത്രിവത്സര എൽഎൽബി കോഴ്സ് പ്രവേശനം: അന്തിമ കാറ്റഗറി ലിസ്റ്റ്

ആകെ സീറ്റുകൾ 46,000: റാങ്ക് പട്ടികയിൽ ഇടം നേടിയത് 53,236 വിദ്യാർത്ഥികൾ

Sep 25, 2020 at 8:00 am

Follow us on

\"\"

തിരുവനന്തപുരം: സംസ്ഥാനത്തെ എൻജിനീയറിങ് കോളജുകളിലേക്ക് നടന്ന പ്രവേശന പരീക്ഷയിൽ റാങ്ക് പട്ടികയിൽ ഉൾപെട്ടിട്ടുള്ളത് 53,236 വിദ്യാർത്ഥികൾ. വിവിധ എൻജിനീയറിങ് കോളജുകളിലായി 46,000 സീറ്റുകളാണ് നിലവിലുള്ളത്. അതിൽ 26,000 സീറ്റുകൾ എൻജിനീയറിങ് പ്രവേശന പരീക്ഷ കമ്മീഷ്ണർ അലോട്ട് ചെയ്യുന്നതാണ്.
സാങ്കേതിക സർവകലാശാലയുടെ വിവിധ എൻജിനീയറിങ് കോളജുകളിലായി 45,116 സീറ്റുകളാണ് നിലവിലുള്ളത്.
കെ.ടി.യുവിന് കീഴിൽ ഒൻപത് സർക്കാർ എൻജിനീയറിങ് കോളജുകളിലായി 3430 ബി.ടെക് സീറ്റുകളും
മൂന്ന് എയ്ഡ്സ് എൻജിനീയറിങ് കോളജുകളിൽ 1844 സീറ്റുകളുമുണ്ട്.
ഐ.എച്ച്.ആർ.ഡിയ്ക്ക് കീഴിൽ ഒൻപത് എൻജിനീയറിങ് കോളജിലായി 2040 സീറ്റ്, എൽ.ബി.എസിന് കീഴിൽ 900 സീറ്റ്‌,
കേപ്പിന് കീഴിൽ 2580 സീറ്റ്,
കേരള, കാലിക്കറ്റ്‌, വെറ്റിനറി, അഗ്രിക്കൾചറൽ, ഫിഷറീസ് സർവകലാശാലകൾക്ക് കീഴിൽ 539 സീറ്റ് എന്നിങ്ങനെയാണ് നിലവിലുള്ള സീറ്റുകളുടെ കണക്ക്. ഇവ കൂടാതെ കെ.എസ്.ആർ.ടി.സിയുടെ കോളജിൽ 420, സി.സി.ഇ.കെയുടെ കീഴിൽ 180, തൊടുപുഴ കോളജ് ഓഫ് എൻജിനീയറിങ്ങിൽ 240 സീറ്റുകളുമുണ്ട്. സർക്കാർ എൻജിനീയറിങ് കോളജുകളിലെ മുഴുവൻ എൻജിനീയറിങ് കോളജുകളിലേക്കും എയ്ഡഡ് കോളജുകളിലെ മാനേജ്മെന്റ് സീറ്റുകൾ ഒഴികെയുള്ളവയിലേക്കും സ്വാശ്രയ കോളജുകളിലെ പകുതി സീറ്റുകളിലേക്കുമാണ് അലോട്ട്മെന്റ് നടത്തുക. എന്നാൽ ഈ വർഷം സർക്കാർ, എയ്ഡഡ് മേഖലയിൽ സീറ്റുകൾ വർധിപ്പിക്കുമെന്ന ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ പ്രസ്താവന വിദ്യാർത്ഥികൾക്ക് പ്രതീക്ഷ നൽകുന്നുണ്ട്.

\"\"

Follow us on

Related News