പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

ദേശീയ വിദ്യാഭ്യാസനയം ഭാരതീയ സംസ്കാരത്തിന്റെ പ്രതീകം: പ്രധാനമന്ത്രി

Sep 7, 2020 at 12:20 pm

Follow us on

\"\"

ന്യൂഡൽഹി: ദേശീയ വിദ്യാഭ്യാസ നയം (എൻ.ഇ.പി 2020) ഭാരതീയ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുമെന്ന് പ്രധാനമന്ത്രി. \’ഉന്നത വിദ്യാഭ്യാസത്തെ  പരിവർത്തനപ്പെടുത്തുന്നതിൽ ദേശീയ വിദ്യാഭ്യാസനയത്തിന്റെ പങ്ക്\’ എന്ന വിഷയം  ചർച്ചചെയ്യുന്നതിന് വീഡിയോ കോൺഫറൻസ് മുഖേന നടന്ന ഗവർണർമാരുടെ യോഗത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.  പുതിയ വിദ്യാഭ്യാസ നയവുമായി ബന്ധപ്പെട്ട പരിഷ്കരണങ്ങൾ സർക്കാർ തള്ളില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. രാഷ്ട്രപതി രാം നാഥ് കോവിന്ദ്, എല്ലാ സംസ്ഥാനങ്ങളിലെയും വിദ്യാഭ്യാസ മന്ത്രിമാർ, ഗവർണർമാർ, സർവകലാശാലകളുടെ വൈസ് ചാൻസലർമാർ, മറ്റ് മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരും ഓൺലൈൻ സമ്മേളനത്തിൽ പങ്കെടുത്തു. ഗുണനിലവാരമുള്ള അക്കാഡമിക് ഗവേഷണത്തിന് പ്രചോദനം നൽകുന്നതിനായി ദേശീയ ഗവേഷണ ഫൗണ്ടേഷൻ  സ്ഥാപിക്കുമെന്നും ഗവേഷണ സംസ്കാരം ശക്തിപ്പെടുത്തുന്നതിന് എല്ലാ സർവകലാശാലകളും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും എൻ‌ആർ‌എഫുമായി പ്രവർത്തിക്കേണ്ടതുണ്ടെന്ന് രാം നാഥ് കോവിന്ദ് പറഞ്ഞു. പുതിയ ദേശീയ വിദ്യാഭ്യാസ നയം  ഇന്ത്യൻ ഭാഷകൾക്കും കലയ്ക്കും സംസ്കാരത്തിനും പ്രാധാന്യം നൽകും. വിദ്യാഭ്യാസ സമ്പ്രദായത്തിൽ അടിസ്ഥാനപരമായ മാറ്റങ്ങൾ വരുത്തുന്നതിൽ അധ്യാപകർക്ക് വലിയ പങ്കുണ്ട്. പൊതുവിദ്യാഭ്യാസ രംഗത്ത്  ജിഡിപിയുടെ 6% നിക്ഷേപം നേടാൻ സംസ്ഥാനവും കേന്ദ്രവും സംയുക്തമായി പ്രവർത്തിക്കണം. സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നിൽക്കുന്ന വിഭാഗത്തിന്റെ പുരോഗതിയ്ക്ക് പുതിയ ദേശീയ വിദ്യാഭ്യാസ നയം ഊന്നൽ നൽകും. വിദ്യാർത്ഥികൾക്ക് അവരുടെ താല്പര്യ മേഖലയിൽ പഠനം നടത്താനും തൊഴിൽ കണ്ടെത്താനും ദേശീയ വിദ്യാഭ്യാസ നയം വഴിയൊരുക്കുമെന്നും ഇരുവരും അഭിപ്രായപ്പെട്ടു.

\"\"

Follow us on

Related News