പ്രധാന വാർത്തകൾ
വിദ്യാസമുന്നതി സ്കോളർഷിപ്പ്: തീയതി നീട്ടിപത്താംതരം തുല്യതാപരീക്ഷ നീട്ടിയില്ല: പരീക്ഷ നാളെമുതൽ 18വരെസംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിന് തുടക്കമായി: അടുത്ത വർഷംമുതൽ സ്വർണ്ണക്കപ്പ്കേരള സാഹിത്യ അക്കാദമി അവാർഡുകൾ: അപേക്ഷ ഡിസംബർ 15വരെസൗജന്യ ഓൺലൈൻ നൈപുണ്യ വികസന പരിപാടി: വിദ്യാർഥികൾക്കും ഉദ്യോഗാർഥികൾക്കും അവസരംപോസ്റ്റ് മെട്രിക് സ്കോളർഷിപ്പിനായി 200 കോടി രൂപകൂടി അനുവദിച്ചുറെയിൽസ് ഇന്ത്യ ടെക്നിക്കൽ ആൻഡ് ഇക്കണോമിക് സർവീസിൽ സീനിയർ ടെക്നിക്കൽ അസിസ്റ്റന്റ്: 600 ഒഴിവുകൾഓൺലൈൻ ക്ലാസ് റെക്കോഡിങ്: അധ്യാപകർക്ക് അപേക്ഷിക്കാംസംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിന് നാളെ പാലക്കാട്‌ തുടക്കംകിഫ്‌ബിയിൽ ​ടെക്നി​ക്ക​ൽ അ​സി​സ്റ്റ​ന്റ് ട്രെ​യി​നി​ നിയമനം: 12ഒഴിവുകൾ

കേരള ഡിജിറ്റൽ സർവകലാശാല: ആദ്യ വൈസ് ചാൻസലർ ഡോ.സജി ഗോപിനാഥ്

Jul 8, 2020 at 9:03 pm

Follow us on

തിരുവനന്തപുരം: കേരള ഡിജിറ്റൽ സർവകലാശാലയുടെ ആദ്യ വൈസ് ചാൻസലറായി ഡോ. സജി ഗോപിനാഥിനെ നിയമിച്ചു. ഗവർണർ ആരിഫ് മുഹമ്മദ് ഖാനാണ് ഉത്തരവിറക്കിയത്. നിലവിൽ സ്റ്റാർട്ടപ്പ് മിഷന്റെ ചീഫ് എക്സിക്യുട്ടീവ് ഓഫീസറും ടെക്നോപാർക്ക് ആസ്ഥാനമായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി ആൻഡ് മാനേജ്മെന്റ് കേരളയുടെ (ഐ.ഐ.ഐ.ടി.എം.കെ.) ഡയറക്ടറുമാണ് സജി ഗോപിനാഥ്.
കേരള സർക്കാരിനു കീഴിൽ തിരുവനന്തപുരം കഴക്കൂട്ടത്തെ ടെക്നോപാർക്ക് കാമ്പസിൽ പ്രവർത്തിക്കുന്ന സ്വയംഭരണ ഉന്നതവിദ്യാഭ്യാസ സ്ഥാപനമാണ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇഫർമേഷൻ ടെക്നോളജി ആൻഡ് മാനേജ്മെന്റ് (ഐ.ഐ.ഐ.ടി.എം.കെ). ഈ സ്ഥാപനത്തെയാണ് സംസ്ഥാന സർക്കാർ ഡിജിറ്റൽ, ഇന്നൊവേഷൻ ആൻഡ് ടെക്നോളജി സർവകലാശാലയാക്കി ഉയർത്തിയത്.
ശാസ്ത്ര, സാങ്കേതിക മേഖലകളിൽ ഉന്നത വിദ്യാഭ്യാസത്തിനു താത്പര്യമുള്ളവർക്കായി കംപ്യൂട്ടർ സയൻസ്, ഐ.ടി വിഷയങ്ങളിൽ വിവിധ കോഴ്സുകൾ ലഭ്യമാണ്. പിജി കോഴ്സുകൾ മുതൽ എംഫിൽ, പിഎച്ച്ഡി അടക്കമുള്ള കോഴ്സുകൾ ഉണ്ട്. പഠനത്തോടൊപ്പം തൊഴിൽ രംഗത്ത് വിദഗ്‌ധ പരിശീലനവും ലഭിക്കും. ഫ്യൂച്ചർ ടെക്നോളജീസ്, സസ്റ്റെയ്നബിൾ കംപ്യൂട്ടിങ്, സൈബർ സെക്യൂരിറ്റി, അഡ്വാൻസ്ഡ് ഇൻഫൊമാറ്റിക്സ് ആൻഡ് ഇ-ഗവേണൻസ്, കോഗ്നിറ്റിവ് കംപ്യൂട്ടിങ്, ഇമേജിങ് ടെക്നോളജീസ് ആൻഡ് മൾട്ടിമീഡിയ തുടങ്ങിയ പഠനകേന്ദ്രങ്ങളാണ് സാങ്കേതിക സർവകലാശാലയിൽ ഉള്ളത്.

\"\"

Follow us on

Related News