പ്രധാന വാർത്തകൾ
ഒരു ഷൂ പോലുമില്ലാതെ കളിച്ചു പഠിച്ചു: ഞങ്ങൾക്ക്‌ ജയിച്ചേ മതിയാകൂഫോറൻസിക് സയൻസ് കോഴ്സുകളിൽ പ്രവേശനം: അപേക്ഷ നവംബർ 8വരെJEE 2026: ജോയിന്റ് എൻട്രൻസ് എക്‌സാമിനേഷൻ തീയതികൾ പ്രഖ്യാപിച്ചുരാജീവ് ഗാന്ധി സെന്‍റര്‍ ഫോര്‍ ബയോടെക്നോളജിയിൽ പിഎച്ച്ഡി പ്രവേശനംന്യൂനപക്ഷ വിഭാഗത്തിലെ വിദ്യാർത്ഥികൾക്ക് വിദേശപഠന സ്കോളർഷിപ്പ്: അപേക്ഷ 31വരെടെറിട്ടോറിയൽ ആർമിയിൽ സോൾജിയർ: 2587 ഒഴിവുകൾഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്ന ന്യൂനപക്ഷ വിദ്യാർത്ഥികൾക്കുള്ള സ്കോളര്‍ഷിപ്പ്ബിഎസ്‌സി നഴ്‌സിങ്: എൻആർഐ സ്‌പോട്ട് അലോട്ട്‌മെന്റ് 24ന്സംസ്ഥാന സ്കൂൾ കായികമേള: ആദ്യദിനത്തിൽ ആതിഥേയരായ തിരുവനന്തപുരത്തിന്റെ മുന്നേറ്റംഒന്നിലധികം അയൺ ഗുളികകൾ കഴിച്ചു; കൊല്ലത്ത് 6 സ്കൂൾ വിദ്യാർത്ഥികൾ ആശുപത്രിയിൽ

പൊതുവിദ്യാഭ്യാസ രംഗത്തെ മികച്ച പ്രവർത്തനം: കേരളത്തിന് കേന്ദ്രത്തിന്റെ പ്രശംസ

Jun 24, 2020 at 8:51 pm

Follow us on

തിരുവനന്തപുരം: പൊതുവിദ്യാലയങ്ങളുടെ നവീകരിണത്തിലും അക്കാദമിക ഇടപെടലുകളിലും കേരളം നടത്തിയ പ്രവര്‍ത്തനങ്ങൾക്ക് കേന്ദ്രത്തിന്റെ അംഗീകാരം. കേന്ദ്ര മാനവ വിഭവശേഷി വികസന മന്ത്രാലയത്തിന്‍റെ പ്രോജക്ട് അപ്രൂവൽ ബോര്‍ഡ് ഇന്ന് നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലാണ് കേരളത്തിന്റെ വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് പ്രശംസ ലഭിച്ചത്. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം കൈവരിച്ച നേട്ടം കേന്ദ്ര മന്ത്രാലയത്തിന്‍റെ പ്രത്യേക പരാമര്‍ശത്തിനും കാരണമായി. കഴിഞ്ഞ വര്‍ഷം നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്ക് മികച്ച പിന്തുണയാണ് ബോര്‍ഡ് യോഗത്തിൽ കേരളത്തിനു ലഭിച്ചത്. നൂറ്റാണ്ടിലെ ഏറ്റവും വലിയ മഹാമാരിയായ കോവിഡ് 19 ന്‍റെ പശ്ചാത്തലത്തിൽ കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയിൽ നടത്തിയ പ്രവര്‍ത്തനളെക്കുറിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി എ. ഷാജഹാന്‍ ഐ.എ.എസ് വിശദീകരിച്ചു.

\"\"

Follow us on

Related News