തിരുവനന്തപുരം: ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാഫലം ജൂൺ 30ന് പ്രഖ്യാപിക്കും. എസ്എസ്എൽസി, ടിഎച്ച്എസ്എൽസി, എസ്എസ്എൽസി (എച്ച്ഐ), ടിഎച്ച്എസ്എൽസി (എച്ച്ഐ), എഎച്ച്എസ്എൽസി പരീക്ഷകളുടെ ഫലപ്രഖ്യാപനമാണ് 30 ന് ഉണ്ടാകുക. ഹയർ സെക്കൻഡറി വിഭാഗം പരീക്ഷകളുടെ ഫലപ്രഖ്യാപനം ജൂലൈ 20നകം ഉണ്ടാകുമെന്നും പരീക്ഷാ കമ്മീഷണർ അറിയിച്ചു.
