പത്തനംതിട്ട : പട്ടികവര്‍ഗ വികസന വകുപ്പിന് കീഴില്‍ തിരുവനന്തപുരം ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന ഞാറനീലി, കുറ്റിച്ചല്‍ സി.ബി.എസ്.ഇ സ്കൂളുകളില്‍ ഒന്ന് മുതല്‍ ആറ് വരെ ക്ലാസുകളിലെ ഒഴിവിലേക്ക് പ്രവേശനം നേടുന്നതിന് അപേക്ഷ ക്ഷണിച്ചു. കുട്ടിയുടെ രക്ഷകര്‍ത്താവിന്റെ കുടുംബവാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കവിയാന്‍ പാടില്ല. പ്രാക്തന ഗോത്ര വിഭാഗക്കാരെ വരുമാനപരിധിയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. വെള്ളപേപ്പറില്‍ തയാറാക്കുന്ന അപേക്ഷയില്‍ കുട്ടിയുടെ പേര്, മേല്‍വിലാസം, രക്ഷിതാവിന്റെ പേര്, സമുദായം, വാര്‍ഷികവരുമാനം, ഫോണ്‍ നമ്പര്‍ എന്നിവ ഉള്‍പ്പെടുത്തണം. കുട്ടിയുടെ മാതാപിതാക്കള്‍/രക്ഷിതാക്കള്‍ കേന്ദ്ര/സംസ്ഥാന/പൊതുമേഖലാ ജീവനക്കാരല്ല എന്ന് സ്വയം സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലം അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. അപേക്ഷ ഈ മാസം 30നകം റാന്നി ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസില്‍ ലഭ്യമാക്കണം. ഫോണ്‍: 9496070336.
ചോദ്യങ്ങൾ ചോർത്തി അത് ‘പ്രവചനം’ ആക്കുന്നു: പിന്നിൽ വലിയ കച്ചവട തന്ത്രം
തിരുവനന്തപുരം:സ്കൂൾ വിദ്യാർത്ഥികളെ കൂട്ടത്തോടെ തങ്ങളുടെ ട്യൂഷൻ പഠന...