പ്രധാന വാർത്തകൾ
വേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിസിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ  93.70 ശതമാനം  വിജയം: രാജ്യത്ത് തിരുവനന്തപുരം ഒന്നാമത്എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾ

സ്കൂൾ വിദ്യാർത്ഥികൾക്ക് സിവിൽ സർവീസ് ഫൗണ്ടേഷൻ കോഴ്സ്

Mar 3, 2026 at 5:43 pm

Follow us on

തിരുവനന്തപുരം:ആറാം ക്ലാസ് മുതൽ 10-ാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്കായി നടത്തുന്ന ടാലന്റ് ഡെവലപ്‌മെന്റ്‌ കോഴ്‌സിലേക്കും ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്കുള്ള സിവിൽ സർവീസ് ഫൗണ്ടേഷൻ’ കോഴ്‌സിലേക്കും പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാഡമിയുടെ തിരുവനന്തപുരം, കൊല്ലം, കോന്നി (പത്തനംതിട്ട), ചെങ്ങന്നൂർ (ആലപ്പുഴ), ആലുവ (എറണാകുളം), ആളൂർ (തൃശൂർ), പാലക്കാട്, പൊന്നാനി, കോഴിക്കോട്, കല്യാശ്ശേരി (കണ്ണൂർ), കാഞ്ഞങ്ങാട് (കാസർഗോഡ്) കേന്ദ്രങ്ങളിലാണ്
ഒരു മാസം ദൈർഘ്യമുള്ള അവധിക്കാല ക്ലാസുകൾ. ക്ലാസുകൾ ഏപ്രിൽ 6ന് ആരംഭിക്കും. അപേക്ഷകൾ https://kscsa.org യിലൂടെ ഓൺലൈനായി സമർപ്പിക്കാം. വിശദ വിവരങ്ങൾക്ക്: 8281098863, 8281098861, 0471-2313065, 2311654.

ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാഫലം വൈകുമോ?

തിരുവനന്തപുരം: ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാഫലം ഒരാഴ്ച വൈകുമെന്ന് സൂചന. കഴിഞ്ഞ അധ്യയന വർഷം മെയ് 9ന് എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചിരുന്നുവെങ്കിൽ ഈ വർഷം മെയ് മൂന്നാംവാരത്തിനുള്ളിൽ
എസ്എസ്എൽസി പരീക്ഷകളുടെ
ഫലപ്രഖ്യാപിക്കുമെന്നാണ് വിദ്യാഭ്യാസ മന്ത്രിയുടെ അറിയിപ്പ്. ഈ സാഹചര്യത്തിൽ മെയ് 15ന് ശേഷമായിരിക്കും എസ്എസ്എൽസി പരീക്ഷ ഫലം പ്രസിദ്ധീകരിക്കുക. പ്ലസ് ടു പരീക്ഷ ഫലം മെയ് 22നാണ് പ്രഖ്യാപിക്കുക എന്ന് മന്ത്രി അറിയിച്ചിട്ടുണ്ട്.
കഴിഞ്ഞവർഷം എസ്എസ്എൽസി പരീക്ഷയ്ക്ക് 99.5 ശതമാനമായിരുന്നു വിജയം. 61449 വിദ്യാർഥികൾക്ക് മുഴുവൻ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചു. കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ ഫുൾ എപ്ലസ് ലഭിച്ചത് മലപ്പുറം ജില്ലയിലാണ്. സംസ്ഥാനത്ത് ആകെ 10,000ത്തിലധികം വിദ്യാർത്ഥികൾക്ക് കഴിഞ്ഞ വർഷം എ പ്ലസ് കുറഞ്ഞു. കഴിഞ്ഞ വർഷം 4,24,523 വിദ്യാർഥികൾ ഉപരിപഠനത്തിന് യോഗ്യത നേടി. 2331 സ്കൂളുകൾ 100 % വിജയം നേടി. വിജയശതമാനം ഏറ്റവും കുറഞ്ഞ ജില്ല തിരുവനതപുരമായിരുന്നു. വിജയശതമാനം ഏറ്റവും കൂടിയ ജില്ല കണ്ണൂരും. ഈ വർഷം എസ്എസ്എൽസി വിജയ ശതമാനം എത്രയാകും എന്നാണ് വിദ്യാർത്ഥികളുടെ ആശങ്ക.

Follow us on

Related News