തിരുവനന്തപുരം: രാജ്യത്തെ വിവിധ സർവകലാശാലകളിലെ ബിരുദ കോഴ്സ് പ്രവേശനത്തിനുള്ള CUET-UG 2026 പരീക്ഷയുടെ രജിസ്‌ട്രേഷൻ തീയതി നീട്ടി. പുതിയ ഉത്തരവ് പ്രകാരം ഫെബ്രുവരി 4വരെ രജിസ്റ്റർ ചെയ്യാം. 4ന് രാത്രി 11:50 വരെ ഇതിനുള്ള സമയമുണ്ട്. ഫെബ്രുവരി 9 മുതൽ 11 വരെ അപേക്ഷയിൽ തിരുത്തലുകൾ വരുത്താം. നേരത്തെ ജനുവരി 30 വരെയായിരുന്നു അപേക്ഷ സമർപ്പിക്കാൻ അനുവദിച്ച സമയം. വിദ്യാർത്ഥികൾക്ക് അപേക്ഷ നൽകാനുള്ള അവസാന തീയതി നീട്ടണമെന്ന ആവശ്യം ശക്തമായതിനെ തുടർന്നാണ് നടപടി. രജിസ്‌ട്രേഷൻ ചെയ്ത ശേഷം ഫീസ് അടയ്ക്കാൻ കഴിയാതിരുന്ന വിദ്യാർത്ഥികൾക്കും ഈ അവസരം ഉപയോഗിക്കാം. പരീക്ഷയ്ക്ക് http://cuet.nta.nic.in വഴി രജിസ്റ്റർ ചെയ്യാം. 2026 മെയ് 11 മുതൽ 31 വരെയുള്ള ദിവസങ്ങളിലാണ് CUET-UG കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ നടത്തുക. കേന്ദ്ര സർവകലാശാലകളിലേക്കും മറ്റ് സംസ്ഥാന, ഡീംഡ്, സ്വകാര്യ സർവകലാശാലകളിലേക്കും പ്രവേശനം നേടാനുള്ള യോഗ്യത പരീക്ഷയാണിത്.
- CSIR UGC NET ഡിസംബർ സെഷൻ പരീക്ഷാഫലം
- 2026ലെ ബിരുദ പ്രവേശനം: CUET-UG രജിസ്‌ട്രേഷൻ സമയം നീട്ടി നൽകി
- സ്‌കൂൾ വാർഷിക പരീക്ഷകൾക്കുള്ള തയാറെടുപ്പുകൾ അവസാനഘട്ടത്തിൽ: CBSE അഡ്മിറ്റ് കാർഡ് ഉടൻ
- നാളെ ഹൈസ്കൂൾ ക്ലാസുകൾക്ക് അവധിയില്ല: പ്രവർത്തിദിനം
- സ്‌കൂൾ വിദ്യാർത്ഥികൾക്ക് ഇൻഷുറൻസ് പരിരക്ഷ: പ്രീ-പ്രൈമറി അധ്യാപകരുടെ വേതനം വർദ്ധിപ്പിച്ചു










