പ്രധാന വാർത്തകൾ
സ്വർണ്ണക്കപ്പ് കണ്ണൂർ ഏറ്റുവാങ്ങി: രണ്ടാം സ്ഥാനത്ത് തൃശ്ശൂർസ്റ്റാർട്ടപ്പുകൾക്കായി ഡിജിറ്റൽ ഹബ്: ഓഫീസ് സ്പേസ് ലഭ്യംപഠഭാഗങ്ങൾ എഴുതി തീർത്തില്ല: ട്യൂഷൻ സെന്റർ അധ്യാപകൻ പ്ലസ് വൺ വിദ്യാർത്ഥിയുടെ കൈ അടിച്ചു പൊട്ടിച്ചുകലോത്സവ പൂരത്തിന് കൊടിയേറി: ഇനി തൃശൂരിൽ കൗമാരകലാ മാമാങ്കംജനുവരി 15ന് 6ജില്ലകളിൽ അവധി: അവധി തൈപ്പൊങ്കൽ പ്രമാണിച്ച്എൽഎസ്എസ്, യുഎസ്എസ് സ്കോളർഷിപ്പ് അപേക്ഷ ജനുവരി 15വരെ മാത്രംഅടുത്ത 6ആഴ്ചകളിൽ വിദ്യാലയങ്ങളിൽ പ്രത്യേക വാരാചരണം: 12ന് ഉത്തരവിറങ്ങുംകലയുടെ പൂരത്തിന് തൃശൂർ ഒരുങ്ങി: സംസ്ഥാന സ്കൂൾ കലോത്സവം 14മുതൽസംസ്ഥാനത്ത് 75,015 അധ്യാപകർക്ക് കെ-ടെറ്റ് യോഗ്യത ഇല്ലെന്ന് മന്ത്രികെ-ടെറ്റ് യോഗ്യത: അധ്യാപകർക്ക് പരമാവധി അവസരങ്ങൾ ഉറപ്പാക്കും 

ഹിന്ദി പഠനവകുപ്പിൽ പിജി ഡിപ്ലോമ കോഴ്സുകൾ: അപേക്ഷ 10വരെ

Dec 5, 2025 at 11:34 am

Follow us on

തേഞ്ഞിപ്പലം:കാലിക്കറ്റ് സർവകലാശാലാ ഹിന്ദി പഠനവകുപ്പിൽ 2026-27 അധ്യയന വർഷത്തെ പിജി ഡിപ്ലോമ ഇൻ ട്രാൻസ്‌ലേഷൻ ആന്റ് സെക്രട്ടേറിയൽ പ്രാക്ടീസ് ഇൻ ഹിന്ദി (പാര്‍ട്ട് ടൈം – ഒരു വര്‍ഷം), സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ കൊമേഴ്സ്യല്‍ ആന്റ് സ്പോക്കണ്‍ ഹിന്ദി (പാർട്ട് ടൈം – ആറ് മാസം) പ്രോഗ്രാം പ്രവേശനത്തിനുള്ള അപേക്ഷകൾ ക്ഷണിച്ചു. അപേക്ഷാ ഫീസ് 145/- രൂപ. ഡിസംബർ 10-ന് വൈകിട്ട് 5 മണി വരെ അപേക്ഷകൾ സമർപ്പിക്കാം. അപേക്ഷയുടെ പകർപ്പ്, യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, ചലാൻ രസീത്, സംവരണാനുകൂല്യം ലഭിക്കുന്നവർ അത് തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം നേരിട്ടോ, തപാൽ വഴിയോ വകുപ്പ് മേധാവി, ഹിന്ദി പഠന വകുപ്പ്, കാലിക്കറ്റ് സർവകലാശാല, മലപ്പുറം 673635. (ഫോണ്‍ : 0494 2407252, 7392) എന്ന വിലാസത്തില്‍ ഡിസംബർ 12-നകം ലഭ്യമാക്കണം. കൂടുതൽ വിവരങ്ങൾ പ്രവേശന വിഭാഗം വെബ്‌സൈറ്റിൽ https://admission.uoc.ac.in ഫോൺ : 0494 2407016, 7017, 2660600.

പാരാമെഡിക്കൽ ഡിപ്ലോമ കോഴ്സ് പരീക്ഷകൾ ഫെബ്രുവരി 10മുതൽ

തിരുവനന്തപുരം:സംസ്ഥാന മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന വിവിധ പാരാമെഡിക്കൽ ഡിപ്ലോമ കോഴ്സുകളുടെ പരീക്ഷ ഫെബ്രുവരി 10 മുതൽ നടക്കും. സംസ്ഥാനത്തെ വിവിധ സെന്ററുകളിൽ നടത്തുന്ന പരീക്ഷയ്ക്ക് രിജിസ്റ്റർ ചെയ്യേണ്ട അപേക്ഷകർ നിശ്ചിത തുകയ്ക്കുള്ള ഫീസ് അടച്ച് പൂരിപ്പിച്ച അപേക്ഷകൾ ഡിസംബകർ 20ന് മുൻപായി സമർപ്പിക്കണം. അപേക്ഷ അവരവർ പഠിക്കുന്ന സ്ഥാപനങ്ങൾ മുഖേന ചെയർപേഴ്സൺ, ബോർഡ് ഓഫ് പാരാമെഡിക്കൽ ഡിപ്ലോമ എക്സാമിനേഷൻസ്, മെഡിക്കൽ വിദ്യാഭ്യാസ കാര്യാലയം, തിരുവനന്തപുരം-11 വിലാസത്തിൽ അയയ്ക്കണം. വിശദവിവരങ്ങൾക്ക് http://dme.kerala.gov.in

Follow us on

Related News