പ്രധാന വാർത്തകൾ
പിഎം ശ്രീ പദ്ധതിയിൽ ഒപ്പിട്ട് കേരളം: തടഞ്ഞുവച്ച ഫണ്ട് ഉടൻഒരു ഷൂ പോലുമില്ലാതെ കളിച്ചു പഠിച്ചു: ഞങ്ങൾക്ക്‌ ജയിച്ചേ മതിയാകൂഫോറൻസിക് സയൻസ് കോഴ്സുകളിൽ പ്രവേശനം: അപേക്ഷ നവംബർ 8വരെJEE 2026: ജോയിന്റ് എൻട്രൻസ് എക്‌സാമിനേഷൻ തീയതികൾ പ്രഖ്യാപിച്ചുരാജീവ് ഗാന്ധി സെന്‍റര്‍ ഫോര്‍ ബയോടെക്നോളജിയിൽ പിഎച്ച്ഡി പ്രവേശനംന്യൂനപക്ഷ വിഭാഗത്തിലെ വിദ്യാർത്ഥികൾക്ക് വിദേശപഠന സ്കോളർഷിപ്പ്: അപേക്ഷ 31വരെടെറിട്ടോറിയൽ ആർമിയിൽ സോൾജിയർ: 2587 ഒഴിവുകൾഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്ന ന്യൂനപക്ഷ വിദ്യാർത്ഥികൾക്കുള്ള സ്കോളര്‍ഷിപ്പ്ബിഎസ്‌സി നഴ്‌സിങ്: എൻആർഐ സ്‌പോട്ട് അലോട്ട്‌മെന്റ് 24ന്സംസ്ഥാന സ്കൂൾ കായികമേള: ആദ്യദിനത്തിൽ ആതിഥേയരായ തിരുവനന്തപുരത്തിന്റെ മുന്നേറ്റം

ഫോറൻസിക് സയൻസ് കോഴ്സുകളിൽ പ്രവേശനം: അപേക്ഷ നവംബർ 8വരെ

Oct 23, 2025 at 2:13 pm

Follow us on

തിരുവനന്തപുരം: നാഷണൽ ഫോറൻസിക് സയൻസസ് സർവകലാശാലയുടെ ഗുജറാത്ത് ഗാന്ധിനഗർ കാമ്പസിൽ ഫോറൻസിക് സയൻസ് കോഴ്സുകളിലെ പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ടിൽ സ്കൂൾ ഓഫ് മെഡിക്കോ ലീഗൽ സ്റ്റഡീസ് നടത്തുന്ന എം.എസ്.സി -ഫോറൻസിക്, എം.എസ്.സി ഫോറൻസിക് നഴ്സിങ്  കോഴ്സുകളിലേക്കാണ് പ്രവേശനം. എം.എസ്.സി ഫോറൻസിക്- ഡെന്റിസ്ട്രി (20 സീറ്റുകൾ)
എം.എസ്.സി ഫോറൻസിക് നഴ്സിങ് (20 സീറ്റുകൾ) എന്നിങ്ങനെ ആകെ 40 സീറ്റുകളാണ് ഉള്ളത്. 2026 ജനുവരിയിൽ ക്ലാസുകൾ ആരംഭിക്കുന്ന കോഴ്സുകൾക്ക് നവംബർ 8 വരെ അപേക്ഷ നൽകാം.

എം.എസ്.സി-ഫോറൻസിക്/ ഡെന്റിസ്ട്രി കോഴ്സിന് 55 ശതമാനം മാർക്കിൽ കുറയാതെ അംഗീകൃത ബി.ഡി.എസ് ബിരുദമാണ് യോഗ്യത. എസ്.സി/എസ്.ടി വിഭാഗക്കാർക്ക് 50 ശതമാനം മാർക്ക് മതി. എം.എസ് സി ഫോറൻസിക് നഴ്സിങ് കോഴ്സിന് അംഗീകൃത ബി.എസ്.സി നഴ്സിങ്ങിൽ 55 ശതമാനം മാർക്കിൽ (എസ്.സി/എസ്.ടിക്കാർക്ക് 50 ശതമാനം മതി) കുറയാതെ വിജയിച്ചിരിക്കണം. കുറഞ്ഞത് ഒരുവർഷത്തെ നഴ്സിങ് പ്രവൃത്തി പരിചയമുണ്ടാകണം. 
കൂടുതൽ വിവരങ്ങൾക്കും അപേക്ഷ നൽകാനും http://nfsu.ac.in  സന്ദർശിക്കുക. ഫോൺ:  8141298099  

Follow us on

Related News