പ്രധാന വാർത്തകൾ
2026-27 വർഷത്തെ ബിരുദ പ്രവേശനം: CUET-UG രജിസ്‌ട്രേഷൻ ഉടൻവീഡിയോ എഡിറ്റിങ് കോഴ്സ് പരീക്ഷാഫലം പ്രഖ്യാപിച്ചു: ഒന്നാം റാങ്ക് ആഷിക് മോൻ എൽദോസിന്ഈ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കൂടുതൽ ദിവസം അവധി: തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശംപരീക്ഷാ സമ്മർദവും പരീക്ഷാ പേടിയും കുറയ്ക്കുന്നതിനുള്ള “പരീക്ഷ പേ ചർച്ച” ജനുവരിയിൽ: 11വരെ രജിസ്റ്റർ ചെയ്യാംഡിപ്ലോമ ഇൻ ഫാർമസി, ഹെൽത്ത് ഇൻസ്‌പെക്ടർ, പാരാമെഡിക്കൽ കോഴ്‌സുകൾ: സ്‌പെഷ്യൽ അലോട്ട്‌മെന്റ് 15ന്മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സ് പ്രവേശനം: താത്ക്കാലിക അലോട്ട്മെന്റ്സാങ്കേതികവിദ്യാ രംഗത്തെ മികവിന് കൈറ്റിന് ദേശീയ പുരസ്‌കാരംബീ-കീപ്പിങ് കോഴ്സ്: അപേക്ഷ 20വരെവിവിധ യൂണിവേഴ്‌സിറ്റികളുടെ പേരിലുള്ള വ്യാജ സര്‍ട്ടിഫിക്കറ്റുകൾ നിർമിച്ച് വില്പന നടത്തുന്ന സംഘം മലപ്പുറത്ത് പോലീസ് പിടിയിൽഈ മരുന്നുകൾ ഇനി കഴിക്കരുത്: ഗുണനിലവാരമില്ലാത്തതിനാൽ നിരോധിച്ച മരുന്നുകൾ ഇതാ

മറക്കല്ലേ…യുജിസി നെറ്റ് അപേക്ഷ സമർപ്പണം പുരോഗമിക്കുന്നു

Oct 13, 2025 at 3:40 pm

Follow us on

തിരുവനന്തപുരം: ഡിസംബര്‍ മാസത്തെ യുജിസി നെറ്റ് എക്‌സാമിന് അപേക്ഷ നവംബർ 7വരെ സമർപ്പിക്കാം. ഒക്ടോബര്‍ 7 മുതലാണ് രജിസ്‌ട്രേഷന്‍ ആരംഭിച്ചത്. ഔദ്യോഗിക വെബ്‌സൈറ്റ് മുഖേന ഓണ്‍ലൈനായി അപേക്ഷിക്കണം. അപേക്ഷയിലെ തിരുത്തലുകൾക്ക് നവംബര്‍ 10 മുതല്‍ 12 വരെ സമയം അനുവദിക്കും. യൂണിവേഴ്‌സിറ്റികളിലും കോളജുകളിലും അസിസ്റ്റന്റ് പ്രഫസര്‍ തസ്തികയിലേക്കും, ജൂനിയര്‍ റിസര്‍ച്ച് ഫെല്ലോഷിപ്പ് (JRF) നല്‍കുന്നതിനുമുള്ള ദേശീയ തല നിര്‍ണയ പരീക്ഷയാണ് യുജിസി നെറ്റ്. കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷ (സിബിടി) മോഡലിലാണ് പരീക്ഷ നടക്കുക. 85 വിഷയങ്ങളാണ് ആകെയുള്ളത്.  ജനറല്‍ വിദ്യാര്‍ഥികള്‍ക്ക് 1150 രൂപയും, ഇഡബ്ല്യൂഎസ്, ഒബിസി വിഭാഗക്കാര്‍ക്ക് 600 രൂപയും, എസ്.സി, എസ്.ടി, ഭിന്നശേഷി, ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് വിഭാഗക്കാര്‍ക്ക് 325 രൂപയും പരീക്ഷ ഫീസ് അടയ്ക്കണം.രജിസ്‌ട്രേഷനായി http://ugcnet.nta.nic.in സന്ദര്‍ശിക്കുക. പരീക്ഷ തീയതി, അഡമിറ്റ് കാര്‍ഡ്, പരീക്ഷ കേന്ദ്രം തുടങ്ങിയ കൂടുതല്‍ വിവരങ്ങള്‍ പിന്നീട് അറിയിക്കും. 

കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് മുഖ്യപരീക്ഷ 17,18 തീയതികളിൽ: ഫലപ്രഖ്യാപനം 16ന്

തിരുവനന്തപുരം: കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസിൽ കെഎഎസ് ഓഫിസർ(ജൂനിയർ ടൈം സ്കെയിൽ) ട്രെയ്നി(സ്ട്രീം 1,2,3) തസ്‍തികയിലേക്കുള്ള മുഖ്യപരീക്ഷ ഒക്ടോബർ 17, 18 തീയതികളിൽ നടക്കും. രാവിലെ 9.30 മുതൽ 11.50 വരെയും ഉച്ചക്കു ശേഷം 1.30 മുതൽ 3.50 വരെയുമാണ് പരീക്ഷ.18ന് രാവിലെ 9.30 മുതൽ 11.50 വരെയും വിവരണാത്മക പരീക്ഷയും നടത്തും. പ്രാഥമിക പരീക്ഷ ജൂൺ 14ന് നടന്നിരുന്നു. ആ പരീക്ഷയിൽ വിജയിച്ചവർക്കാണ് 17നും 18നും മുഖ്യപരീക്ഷ നടത്തുന്നത്. മുഖ്യ പരീക്ഷയ്ക്ക് ശേഷം 2026 ഫെ​ബ്രുവരി 16ന് റാങ്ക് പട്ടിക പ്രസിദ്ധീകരിക്കും. മുഖ്യപരീക്ഷയുടെയും അഭിമുഖത്തിന്റെയും മാർക്ക് കണക്കാക്കിയാണ് റാങ്ക്പട്ടിക തയ്യാറാക്കുന്നത്. പ്രാഥമിക, മുഖ്യ പരീക്ഷകളിൽ ഇംഗ്ലീഷിലോ, മലയാളത്തിലോ, ഭാഷാ ന്യൂനപക്ഷങ്ങൾക്ക് ഇംഗ്ലീഷിലോ, തമിഴിലോ, കന്നഡയിലോ ഉത്തരം എഴുതാം.

Follow us on

Related News