തിരുവനന്തപുരം:വള്ളത്തോൾ ജയന്തിയും അക്കിത്തം ജന്മശതാബ്ദി ആഘോഷവും 13മുതൽ 16വരെ മലപ്പുറം ജില്ലയിലെ എടപ്പാൾ വള്ളത്തോൾ സഭാമണ്ഡപത്തിൽ നടക്കും. സാഹിത്യോത്സവം-2025 എന്ന പേരിൽ നടക്കുന്ന പരിപാടി തിങ്കൾ രാവിലെ 10ന് ഹിന്ദി കവി അരുൺ കമൽ ഉദ്ഘാടനംചെയ്യും. ഡോ. എം.ആർ രാഘവവാരിയർ അധ്യക്ഷനാകും. പൗർണമി പുരസ്കാരം സുരേഷ് മണ്ണാർശാലയ്ക്ക് ഡോ. ചാത്തനാത്ത് അച്യുതനുണ്ണി സമ്മാനിക്കും. തുടർന്ന് ഉച്ചയ്ക്ക് അക്ഷരശ്ലോകം, കാവ്യകേളി എന്നിവ നടക്കും. വൈകിട്ട് 4ന് കവിസമ്മേളനവും അക്കിത്തം ഡോക്യുമെന്ററി പ്രദർശനവും ഉണ്ടാകും. 14ന് നടക്കുന്ന ദ്വിദിന സെമി നാർ കെ.ജി.പൗലോസ് ഉദ്ഘാടനംചെയ്യും. കെ.പി.രാമനുണ്ണി അധ്യക്ഷനാകും. കെ.പ്രസന്ന രാജൻ, ശ്രീശൈലം ഉണ്ണികൃഷ്ണൻ എന്നിവർ പ്രബന്ധം അവതരിപ്പിക്കും. 15ന് പ്രമുഖർ പ്രബന്ധങ്ങൾ അവതരിപ്പിക്കും. വൈകിട്ട് നടക്കുന്ന സമാപന സമ്മേളനത്തിൽ മലയാള സർവകലാശാല വിസി ഡോ.സി.ആർ.പ്രസാദ് പ്രഭാഷണം നടത്തും. ഡോ.അനിൽ വള്ളത്തോൾ അധ്യക്ഷനാകും.
16ന് രാവിലെ 10ന് വള്ളത്തോൾ ജയന്തി ഡോ.സി.വി.സുനിത ഉദ്ഘാടനംചെയ്യും. സാഹിത്യമഞ്ജരി പുരസ്കാരം അനശ്വര ശുഭയ്ക്ക് ഡോ.ചാത്തനാത്ത് അച്യുതനുണ്ണിക്ക് സമ്മാനിക്കും. ഉച്ചയ്ക്ക് 2.30 മുതൽ നൃത്തനൃത്യങ്ങൾ അരങ്ങേറും.