തിരുവനന്തപുരം:വ്യോമസേനയിൽ നോൺ ടെക്നിക്കൽ വിഭാഗത്തിൽ (മെഡിക്കൽ അസിസ്‌റ്റൻ്റ് ട്രേഡ്) എയർമാൻ തസ്തികളിൽ നിയമനം നടത്തുന്നു. പുരുഷന്മാർക്ക് മാത്രമാണ് അവസരം. ജനുവരി 29 മുതൽ ഫെബ്രുവരി 6വരെ എറണാകുളം മഹാരാജാസ് കോളജ് മൈതാനത്ത് നടക്കുന്ന റിക്രൂട്‌മെന്റ് റാലി വഴിയാണ് തിരഞ്ഞെടുപ്പ്. കേരളത്തിൽ നിന്നുള്ള ഉദ്യോഗാർഥികൾക്ക് ഫെബ്രുവരി 1,2,4,5 തീയതികളിലാണ് റിക്രൂട്‌മെന്റ് റാലി. ആദ്യഘട്ടത്തിൽ 20 വർഷത്തേയ്ക്കാണു നിയമനം. പിന്നീട് 57 വയസ്സുവരെ നീട്ടിക്കിട്ടാം. ശാരീരികക്ഷമതാ – പരിശോധന, എഴുത്തുപരീക്ഷ, – അഡാപ്റ്റബിലിറ്റി ടെസ്‌റ്റ്, – വൈദ്യപരിശോധന എന്നിവ – അടിസ്‌ഥാനമാക്കിയാണ് തിരഞ്ഞെടുപ്പ്. പ്രായം, ശാരീരികയോഗ്യത, ശാരീരികക്ഷ – മതാ പരിശോധന എന്നിവയുടെ വിശദാംശങ്ങൾ വിജ്‌ഞാപന – ത്തിൽലഭ്യമാണ്. യോഗ്യത അടക്കമുള്ള വിശദ വിവരങ്ങൾക്ക്
http://airmenselection.cdac.in സന്ദർശിക്കുക.

നാവികസേനയിൽ 1266 ഒഴിവുകൾ: വിവിധ ട്രേഡുകളിൽ നിയമനം
തിരുവനന്തപുരം: ഇന്ത്യന്‍ നാവികസേനയിൽ സിവിലിയന്‍ ട്രേഡ്സ്മാന് സ്കില്‍ഡ് തസ്തികകളിലേക്ക് ഇപ്പോൾ...