തിരുവനന്തപുരം:എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യക്ക് കീഴില്‍ എയർപോർട്ടിൽ സെക്യൂരിറ്റി സ്‌കാനര്‍ തസ്തികയിൽ നിയമനം നടത്തുന്നു. 60 ശതമാനം മാര്‍ക്കോടെയുള്ള ബിരുദമാണ് യോഗ്യത. ആകെ 274 ഒഴിവുകളുണ്ട്. അപേക്ഷ നൽകാനുള്ള അവസാന തീയതി ഡിസംബര്‍ 10ആണ്. 30,000 രൂപ മുതല്‍ 34,000 രൂപവരെയാണ് ശമ്പളം. പ്രായപരിധി 18 മുതല്‍ 27 വയസ് വരെ. സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃത ഇളവുണ്ട്. ജനറല്‍, ഒബിസി വിഭാഗക്കാര്‍ക്ക് 750 രൂപ, എസ്.സി-എസ്.ടി, ഇഡബ്ല്യൂഎസ് വിഭാഗക്കാര്‍ക്കും, വനിതകള്‍ക്കും 100 രൂപ അപേക്ഷ ഫീസായി നല്‍കണം.
https://aaiclas.aero/careeruser/login വഴി അപേക്ഷ നൽകാം.
കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഈ വർഷത്തെ വാർഷിക പരീക്ഷാ കലണ്ടർ
തിരുവനന്തപുരം: 2026 വർഷത്തെ വാർഷിക പരീക്ഷാ കലണ്ടർ കേരള പബ്ലിക് സർവീസ് കമ്മീഷൻ...









