പ്രധാന വാർത്തകൾ
ചോദ്യപേപ്പറിലെ സ്കോറും ഗ്രേഡും നിർണയിക്കുന്നതിന് വിദ്യാലയങ്ങൾക്കുള്ള അറിയിപ്പ് നാവികസേനയിൽ 1266 ഒഴിവുകൾ: വിവിധ ട്രേഡുകളിൽ നിയമനംനാളത്തെ പരീക്ഷാ ടൈംടേബിളിൽ തിരുത്ത്: പരീക്ഷ സമയം ശ്രദ്ധിക്കുക പ്ലസ് ടു ഇംപ്രൂവ്മെന്റ് പരീക്ഷാ സർട്ടിഫിക്കറ്റും മെയിൻ പരീക്ഷാ സർട്ടിഫിക്കറ്റും ഒന്നാക്കി മാറ്റാംഓണത്തിന് സ്കൂൾ വിദ്യാർത്ഥികൾക്ക് 4കിലോ വീതം അരി  സ്കൂൾ ഒളിമ്പിക്സ് ജേതാക്കൾക്ക് മുഖ്യമന്ത്രിയുടെ സ്വർണ്ണക്കപ്പ്ഫാർമസി, ആർക്കിടെക്​ച്ചർ ഓപ്ഷൻ സമർപ്പണം 22വരെ: അലോട്മെന്റ് 23ന്ബിഎഡ് സീറ്റ് ഇനിയും കിട്ടിയില്ലേ? എം.ജി സര്‍വകലാശാലയില്‍ പ്രവേശനം നേടാംഎൽപി വിഭാഗം പരീക്ഷകൾ ഇന്നുമുതൽ: കുട്ടികൾക്ക് സമയപരിധി ഇല്ല ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയിൽ യുജി,പിജി പ്രവേശനം: 10വരെ രജിസ്റ്റർ ചെയ്യാം

മിലിറ്ററി കോളജ് യോഗ്യതാ പരീക്ഷ അപേക്ഷ ഒക്ടോബർ 10വരെ

Oct 4, 2024 at 5:00 pm

Follow us on

തിരുവനന്തപുരം:ഡെറാഡൂണിലെ ഇന്ത്യൻ മിലിറ്ററി കോളജിലേക്ക് (RIMC) പ്രവേശനത്തിനുള്ള യോഗ്യതാ പരീക്ഷയുടെ അപേക്ഷകൾ ഒക്ടോബർ 10 വരെ അപേക്ഷിക്കാം. ആവശ്യമായ രേഖൾ സഹിതം സെക്രട്ടറി, പരീക്ഷാ ഭവൻ, പൂജപ്പുര, തിരുവനന്തപുരം-12 എന്ന വിലാസത്തിൽ അയക്കണം. ഇന്‍ഡ്യന്‍ മിലിട്ടറി കോളജിലേക്കുള്ള യോഗ്യതാ പരീക്ഷ തിരുവനന്തപുരം പൂജപ്പുര പരീക്ഷാ കമ്മീഷണറുടെ ഓഫീസില്‍ ഡിസംബര്‍ 1ന് നടക്കും. ആണ്‍കുട്ടികള്‍ക്കും, പെണ്‍കുട്ടികള്‍ക്കും പരീക്ഷയ്‌ക്ക് അപേക്ഷിക്കാം. പരീക്ഷാര്‍ഥി പ്രവേശനസമയത്ത് അതായത് 2025 ജൂലൈ 1-ന് ഏതെങ്കിലും അംഗീകൃത സ്‌കൂളില്‍ 7-ാം ക്ലാസില്‍ പഠിക്കുകയോ 7-ാം ക്ലാസ് പാസായിരിക്കുകയോ വേണം. പരീക്ഷാര്‍ഥി 2012 ജൂലൈ 2-നും 2014 ജനുവരി 1നും ഇടയില്‍ ജനിച്ചവരായിരിക്കണം. പ്രവേശന പരീക്ഷയ്‌ക്കുള്ള അപേക്ഷാ ഫോമും മുന്‍ വര്‍ഷങ്ങളിലെ ചോദ്യപേപ്പറുകളും ലഭിക്കുന്നതിന് രാഷ്‌ട്രീയ ഇന്‍ഡ്യന്‍ മിലിട്ടറി കോളേജില്‍ അപേക്ഷിക്കണം. ഓണ്‍ലൈനായി പണമടക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ http://rimc.gov.in ല്‍ ലഭ്യമാണ്. മേല്‍വിലാസം വ്യക്തമായി പിന്‍കോഡ്, ഫോണ്‍ നമ്പര്‍ ഉള്‍പ്പെടെ ഇംഗ്ലീഷ് വലിയ അക്ഷരത്തില്‍ എഴുതണം. കേരളത്തിലും, ലക്ഷദ്വീപിലുമുള്ള അപേക്ഷകര്‍ രാഷ്‌ട്രീയ ഇന്‍ഡ്യന്‍ മിലിട്ടറി കോളജില്‍ നിന്നും ലഭിക്കുന്ന നിര്‍ദ്ദിഷ്ട അപേക്ഷകള്‍ പൂരിപ്പിച്ച് സെപ്റ്റംബര്‍ 30 ന് മുന്‍പ് ലഭിക്കുന്ന തരത്തില്‍ സെക്രട്ടറി, പരീക്ഷാഭവന്‍, പൂജപ്പുര, തിരവനന്തപുരം – 12 എന്ന വിലാസത്തില്‍ ലഭ്യമാക്കണം. ഡെറാഡൂണ്‍ രാഷ്‌ട്രീയ ഇന്‍ഡ്യന്‍ മിലിട്ടറി കോളേജില്‍ നിന്നും ലഭിച്ച നിര്‍ദ്ദിഷ്ട അപേക്ഷാ ഫോം (2 കോപ്പി), പാസ്പോര്‍ട്ട് സൈസ് വലിപ്പത്തിലുള്ള 2 ഫോട്ടോകള്‍ (ഒരു കവറില്‍ ഉള്ളടക്കം ചെയ്തിരിക്കണം.), ജനന സര്‍ട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ 2 പകര്‍പ്പുകള്‍, സ്ഥിരം മേല്‍വിലാസം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, വിദ്യാര്‍ഥി നിലവില്‍ പഠിക്കുന്ന സ്‌കൂളിലെ മേലധികാരി നിര്‍ദിഷ്ട അപേക്ഷാ ഫോം സാക്ഷ്യപ്പെടുത്തുന്നതിനോടൊപ്പം ഫോട്ടോ പതിപ്പിച്ച് ജനന തീയതിയും ഏതു ക്ലാസില്‍ പഠിക്കുന്നു എന്നുള്ളതും സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ്, പട്ടികജാതി/ പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ 2 പകര്‍പ്പ്, ആധാര്‍ കാര്‍ഡിന്റെ 2 പകര്‍പ്പ് (ഇരുവശവും ഉള്‍പ്പെടുത്തിയത്, 9.35 X 4.25 ഇഞ്ച് വലിപ്പത്തിലുള്ള പോസ്റ്റേജ് കവര്‍ അഡ്മിഷന്‍ ടിക്കറ്റ് ലഭിക്കേണ്ട മേല്‍ വിലാസം എഴുതി 42 രൂപയുടെ സ്റ്റാമ്പ് പതിച്ചത് എന്നിവ അപേക്ഷയ്‌ക്കൊപ്പം അയക്കണം

Follow us on

Related News