തിരുവനന്തപുരം:സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ഫാർമസി (ഹോമിയോ) പ്രവേശനത്തിന് ഒഴിവുള്ള സീറ്റുകളിലെ പ്രവേശനത്തിനായുള്ള ഓൺലൈൻ സ്‌പെഷ്യൽ അലോട്ട്‌മെന്റ് ഒക്‌ടോബർ 11ന്. http://lbscentre.kerala.gov.in വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചുട്ടുള്ള റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട അപേക്ഷകർ ഒക്ടോബർ 8 മുതൽ 10 വരെ ഓൺലൈനായി പുതുതായി കോളേജ് ഓപ്ഷനുകൾ സമർപ്പിക്കണം. മുൻപ് സമർപ്പിച്ച ഓപ്ഷനുകൾ പരിഗണിക്കുന്നതല്ല. അലോട്ട്‌മെന്റ് ലഭിച്ച് കോളേജ് മാറ്റം ആവശ്യമുള്ളവരും പുതുതായി ഓപ്ഷനുകൾ സമർപ്പിക്കണം. അലോട്ട്‌മെന്റ് ലഭിക്കുന്നവർ ഫീസ് ഒടുക്കി അതത് കോളേജുകളിൽ ഒക്‌ടോബർ 14 നകം പ്രവേശനം നേടണം. കൂടുതൽ വിവരങ്ങൾക്ക്: 04712560363, 64.
2025-27 ഡിഎൽഎഡ് പ്രവേശനം: റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
തിരുവനന്തപുരം:2025-27 അധ്യയന വർഷത്തെ ഗവ./എയ്ഡഡ് സ്ഥാപനങ്ങളിലേക്കുള്ള ഡിഎൽഎഡ്...









