പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

ഇന്ത്യൻ എയർഫോഴ്സിൽ അവസരം: അപേക്ഷ സെപ്റ്റംബർ ഒന്നുവരെ

Aug 7, 2024 at 5:00 pm

Follow us on

തിരുവനന്തപുരം:ഇന്ത്യൻ എയർഫോഴ്‌സിൽ വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. സിവിലിയൻ വിഭാഗത്തിൽ എൽഡി ക്ലർക്ക്, മെക്കാനിക്കൽ ട്രാൻസ്പോർട്ട് ഡ്രൈവർ, ഹിന്ദി ടൈപ്പിസ്റ്റ് എന്നീ തസ്‌തികകളിലായാണ് നിയമനം നടത്തുന്നത്.1ആകെ 82 ഒഴിവുകളാണ് ഉള്ളത്. എസ്എസ്എൽസി, പ്ലസ് ടു, ഡിഗ്രി പാസ്സായവർക്ക് അപേക്ഷിക്കാം. എൽ.ഡി ക്ലർക്ക് (157 ഒഴിവുകൾ), ഹിന്ദി ടൈപ്പിസ്റ്റ് (18 ഒഴിവുകൾ), ട്രാൻസ്പോർട്ട് ഡ്രൈവർ (7 ഒഴിവുകൾ) എന്നിങ്ങനെയാണ് നിയമനം നടത്തുന്നത്. എൽ.ഡി ക്ലർക്കിന് ഏതെങ്കിലും വിഷയത്തിൽ 60ശതമാനം മാർക്കോടെ ബിരുദമാണ് യോഗ്യത. ഇംഗ്ലിഷിൽ മിനുട്ടിൽ 35 വാക്കുകൾ വേഗത്തിൽ ടൈപ്പിങ്ങ് അറിഞ്ഞിരിക്കണം. ഹിന്ദി ടൈപ്പിസ്റ്റിന് പ്ലസ്‌ടു ആണ് യോഗ്യത. ഹിന്ദിയിൽ മിനുട്ടിൽ 30 വാക്കുകൾ വേഗത്തിൽ ടൈപ്പിങ്ങ് അറിഞ്ഞിരിക്കണം. മാത്സിലും ഫിസിക്‌സിലും കുറഞ്ഞത് 50 ശതമാനം മാർക്ക് നേടിയിരിക്കണം. ഡ്രൈവർ തസ്‌തികയിൽ പത്താം ക്ലാസ് ജയവും രണ്ടു വർഷത്തെ ഡ്രൈവിങ് പരിചയവുമാണ് യോഗ്യത. ഹെവി മോട്ടോർ വെഹിക്കിൾ അല്ലെങ്കിൽ ലൈറ്റ് മോട്ടോർ വെഹിക്കിൽ ഡ്രൈവിങ്ങ് ലൈസൻസ് ഉണ്ടായിരിക്കണം. 18 വയസ്സ് മുതൽ 25 വയസ്സ് വരെയാണ് പ്രായപരിധി. സെപ്റ്റംബർ 1നാണ് അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയ്യതി. http://indianairforce.nic.in എന്ന വെബ്‌സൈറ്റ് വഴി ഉദ്യോഗാർത്ഥികൾക്ക് അപേക്ഷ സമർപ്പിക്കാം. എഴുത്തുപരീക്ഷ, പ്രാക്ടിക്കൽ പരീക്ഷ എന്നിവയുടെ അടിസ്ഥാനത്തിലാണ് നിയമനം നടത്തുക.

Follow us on

Related News