പ്രധാന വാർത്തകൾ
യുപിഎസ്ടി തസ്തികയിൽ സ്ഥലംമാറ്റം മുഖേന അധ്യാപക നിയമനംലോക വിദ്യാർത്ഥിദിനം ഇന്ന്: മാറ്റത്തിന്റെ ഏജന്റുമാരാകാൻ വിദ്യാർത്ഥികളെ ശാക്തീകരിക്കുകഅധ്യാപകരെ..ഇന്ന് സ്കൂളുകളിൽ നിർബന്ധമായും സംഘടിപ്പിക്കേണ്ട കാര്യങ്ങൾ മറക്കണ്ടപത്താം ക്ലാസ് വിദ്യാർത്ഥികളുടെ വിശദാംശങ്ങൾ പരിശോധിച്ച് ഉറപ്പ് വരുത്തണം: കർശന നിർദേശങ്ങൾ ഇതാകോഴിക്കോട് എൻഐടിയിൽ പാർട്ട്‌ ടൈം, ഫുൾ ടൈം പിഎച്ച്ഡി: അപേക്ഷ 27 വരെമിനിസ്ട്രി ഓഫ് കോർപറേറ്റ് അഫയേഴ്സിൽ 145 ഒഴിവുകൾ: അപേക്ഷ 30 വരെസഹകരണ ബാങ്കുകളിലും സംഘങ്ങളിലും 107 ഒഴിവുകൾ: അപേക്ഷ 10വരെന്യൂനപക്ഷ വിഭാഗം വിദ്യാർത്ഥികൾക്ക് ഉന്നത വിദ്യാഭ്യാസ സ്കോളർഷിപ്പ്: അപേക്ഷ ഒക്ടോബർ 22വരെഅടുത്ത അഞ്ചുദിവസം മഴ കനക്കും: എട്ട് ജില്ലകളിൽ മഴ മുന്നറിയിപ്പ്സൗത്ത് ഇന്ത്യന്‍ ബാങ്കിൽ ജൂനിയര്‍ ഓഫീസര്‍, ബിസിനസ് പ്രൊമോഷന്‍ ഓഫീസര്‍, സീനിയര്‍ ഡാറ്റ സയന്റിസ്റ്റ് കം അനലിസ്റ്റ്: അപേക്ഷ നാളെയും മറ്റന്നാളും മാത്രം

വയനാട് ഉരുൾപ്പൊട്ടലിൽ എല്ലാം നഷ്ടമായ നബീലിന് ഇന്ന് സർട്ടിഫിക്കറ്റ് ലഭിക്കും

Aug 7, 2024 at 7:00 am

Follow us on

വയനാട്: വയനാട് ഉരുൾപ്പൊട്ടലിൽ എല്ലാം നഷ്ടമായ നബീലിന് ഇന്ന് സ്കൂൾ സർട്ടിഫിക്കറ്റ് ലഭിക്കും.
ദുരിതം വിതച്ച വെള്ളാർമ്മല ഗവണ്മെന്റ് ഹൈസ്കൂളിൽ നിന്നും പഠിച്ചിറങ്ങിയ മുഹമ്മദ്‌ നബീലിന്റെ സർട്ടിഫിക്കറ്റുകൾ എല്ലാം ഉരുൾപ്പൊട്ടലിൽ നഷ്ടമായിരുന്നു. 2018 – ൽ SSLC പാസായ മുഹമ്മദ്‌ നബീലിന് തുടർ പഠനത്തിനായി ജാമിയ മിലിയ ഇസ്ലാമിയ കോളേജിൽ പ്രവേശനം ലഭിച്ചു. എന്നാൽ ഇന്ന് നബീലിന്റെ കയ്യിൽ സർട്ടിഫിക്കറ്റുകൾ ഇല്ല. കഴിഞ്ഞ ദിവസം ദുരന്ത ബാധിത പ്രദേശം സന്ദർശിക്കാൻ എത്തിയ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയോടാണ് നബീൽ സർട്ടിഫിക്കേറ്റ് ലഭ്യമാക്കണമെന്ന ആവശ്യം പറഞ്ഞത്. തനിക്ക് സർട്ടിഫിക്കറ്റുകൾ അടിയന്തിരമായി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് നബീൽ മന്ത്രിക്ക് അപേക്ഷ നൽകി. നബീൽ കൈമാറിയ അപേക്ഷ നടപടിക്കായി പരീക്ഷാഭവനിലേക്ക് അയച്ചു നൽകി. പരീക്ഷാഭവനിൽ നിന്ന് നടപടികൾ പൂർത്തിയാക്കി ഉദ്യോഗസ്ഥൻ സത്വര നടപടിയെന്നോണം സർട്ടിഫിക്കറ്റ് തയ്യാറാക്കി. ഓഗസ്റ്റ് 7ന് ബുധനാഴ്ച്ച വെള്ളാർമല ഹൈസ്കൂൾ പ്രഥമാധ്യാപകൻ മുഖേന നബീലിന് സർട്ടിഫിക്കറ്റ് നേരിട്ട്‌ നൽകും.

Follow us on

Related News