പ്രധാന വാർത്തകൾ
സിബിഎസ്ഇ 10,12 ബോർഡ് പരീക്ഷ രജിസ്ട്രേഷൻ ആരംഭിച്ചു: അപേക്ഷ 30വരെ2025 എംഎഡ് പ്രവേശനം: അപേക്ഷ 12വരെKEAM 2025 അലോട്മെന്റ്: 30നകം പ്രവേശനം നേടണംസ്കൂളിൽ ഓണാഘോഷം വേണ്ടെന്ന് ഓഡിയോ സന്ദേശം ഇട്ട അധ്യാപികയ്ക്കെതിരെ കേസ്അധ്യാപകർക്കും ജീവനക്കാർക്കും ഓണത്തിന് ബോണസ് വർദ്ധനവ്എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി നിയമനം: നടപടികൾ വേഗത്തിലാക്കാൻ സംസ്ഥാന-ജില്ലാതല സമിതികൾഎഴുതപ്പെടാത്ത നിയമസംഹിതയാൽ ഭരിക്കപ്പെടുന്ന സ്ത്രീ: അധ്യാപികയായ ഡോ.ശ്രീജ എൽ.ജിയുടെ ‘സ്ത്രീപഠനങ്ങൾ’ പുറത്തിറങ്ങിസ്കൂളുകളിലെ സുരക്ഷ: അധ്യാപകർക്ക് പരിശീലനം തുടങ്ങിസ്കൂളുകളിൽ ഇനി ഇഷ്ട്ട വസ്ത്രങ്ങൾ: ആഘോഷങ്ങൾ കളറാകുംഅങ്കണവാടികളിലെ പരിഷ്കരിച്ച ഭക്ഷണമെനു അടുത്തമാസം മുതൽ

പഞ്ചാബ് നാഷണൽ ബാങ്കിൽ അപ്രന്റിസ് ഒഴിവുകൾ: അപേക്ഷ ജൂലൈ 15 വരെ

Jul 12, 2024 at 8:00 am

Follow us on

തിരുവനന്തപുരം:പഞ്ചാബ് നാഷണൽ ബാങ്കിൽ അപ്രന്റീസ് തസ്തികകളിലെ നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം. ആകെ 2700 ഒഴിവുകളാണുള്ളത്. കേരളത്തിലെ സർക്കിളുകളിൽ 22 ഒഴിവുകളുമുണ്ട്. ഒരു വർഷമാണ് പരിശീലന കാലയളവ്. അംഗീകൃത സര്‍വകലാശാലയില്‍നിന്ന് ഏതെങ്കിലും വിഷയത്തില്‍ നേടിയ ബിരുദമാണ് അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത. കൂടാതെ അപേക്ഷിക്കുന്ന സംസ്ഥാനത്തിലെ പ്രാദേശിക ഭാഷ എഴുതാനും വായിക്കാനും മനസിലാക്കാനും ഉള്ള കഴിവ് അപേക്ഷകന് ഉണ്ടാവണം.ഈ ഭാഷ പഠിച്ചതായി തെളിയിക്കുന്നതിനു വേണ്ടി പത്താംക്ലാസ്സിലെയോ പന്ത്രേണ്ടാം ക്ലാസ്സിലെയോ സർട്ടിഫിക്കറ്റ് ഹാജരാക്കണം. 30-06-2024ന് 20-28 വയസ്സാണ് പ്രായപരിധി. എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്ക് അഞ്ച് വര്‍ഷത്തെയും ഒ.ബി.സി.(എന്‍.സി.എല്‍.) വിഭാഗക്കാര്‍ക്ക് മൂന്ന് വര്‍ഷത്തെയും ഭിന്നശേഷിക്കാർക്ക് 10വർഷത്തേയും ഇളവ് ലഭിക്കും.

വിധവകള്‍ക്കും പുനര്‍വിവാഹിതരാവാത്ത വിവാഹമോചിതകള്‍ക്കും 35 വയസ്സ് വരെ ഇളവ് ലഭിക്കും. ഗ്രാമ/ അര്‍ധ നഗരങ്ങളില്‍ 10,000 രൂപയും , നഗരങ്ങളില്‍ 12,000 രൂപയും , മെട്രോ നഗരങ്ങളില്‍ 15,000 രൂപയും സ്റ്റൈപൻഡ് ലഭിക്കും.ഭിന്നശേഷിക്കാര്‍ക്ക് 472 രൂപ, വനിതകള്‍ക്കും എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്കും 708 രൂപ, മറ്റുള്ളവര്‍ക്ക് 944 രൂപ എന്നിങ്ങനെയാണ് ഓൺലൈൻ അപേക്ഷ ഫീസ് അടക്കേണ്ടത്. ഓൺലൈൻ എഴുത്തു പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുക്കുക. പരീക്ഷ ജൂലൈ 28ന് ഉണ്ടാകും. ഒരു മണിക്കൂറാണ് പരീക്ഷാസമയം. ഇംഗ്ലീഷ്/ ഹിന്ദിയായിരിക്കും പരീക്ഷാമാധ്യമം. 100 മാർക്കിന്റെ പരീക്ഷയിൽ ജനറല്‍/ ഫിനാന്‍ഷ്യല്‍ അവേര്‍നെസ്സ്, ജനറല്‍ ഇംഗ്ലീഷ്, ക്വാണ്ടിറ്റേറ്റീവ് ആന്‍ഡ് റീസണിങ് ആപ്റ്റിറ്റിയൂഡ്, കംപ്യൂട്ടര്‍ നോളെജ് എന്നിവയായിരിക്കും വിഷയങ്ങള്‍.വിഷദവിവരങ്ങക്കു http://pnbindia.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക

Follow us on

Related News