കണ്ണൂർ:സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ളതും സർവകലാശാലയുടെ ഏകജാലക സംവിധാനത്തിൽ ഉൾപ്പെടാത്തതുമായ ചെർക്കള മാർത്തോമ കോളേജിലെ ബികോം കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (ഹിയറിങ് ഇമ്പയേർഡ്) ബിരുദ പ്രോഗ്രാമിലേക്കുള്ള 2024 – 25 വർഷത്തെ പ്രവേശനത്തിനുള്ള അപേക്ഷ ക്ഷണിച്ചു. 2024 ജൂലൈ അഞ്ചു വരെ കോളേജിൽ കോളേജിൽ അപേക്ഷ സമർപ്പിക്കാവുന്നതാണ്. ഇത് സംബന്ധിച്ച് വിശദവിവരങ്ങൾക്ക് കോളേജുമായി ബന്ധപ്പെടാം.
http://marthoma.ac.in
ഫോൺ: 8089107834, 8281377935
ബിഎ അഫ്‌സൽ – ഉൽ – ഉലമ; ട്രയൽ റാങ്ക് ലിസ്റ്റ്
2024-25 അധ്യയന വർഷത്തിലെ അഫിലിയേറ്റഡ് കോളേജുകളിലെ ബി എ അഫ്സൽ – ഉൽ – ഉലമ പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിനായുള്ള ട്രയൽ റാങ്ക് ലിസ്റ്റ് വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. റാങ്ക്ലിസ്റ്റുമായി ബന്ധപ്പെട്ടുള്ള പരാതികൾ 25.06.2024 വരെ സ്വീകരിക്കുന്നതാണ്. പരാതികൾ സ്വീകരിക്കുന്ന ഇമെയിൽ ഐ ഡി: ugsws@kannuruniv.ac.in. ഫൈനൽ റാങ്ക് ലിസ്റ്റ് 26.06.2024 ന് പ്രസിദ്ധീകരിക്കുന്നതാണ്. കോളേജ് പ്രവേശനം 27.06.2024 മുതൽ 29.06.2024 വരെ നടക്കുന്നതാണ്.
ടൈം ടേബിൾ
അഫിലിയേറ്റഡ് കോളേജുകളിലെയും സെന്ററുകളിലെയും നാലാം സെമസ്റ്റർ എം ബി എ (റെഗുലർ/ സപ്ലിമെന്ററി/ മേഴ്സി ചാൻസ്) ഏപ്രിൽ 2024 പരീക്ഷകളുടെ ടൈം ടേബിൾ സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.
പുതുക്കിയ ടൈം ടേബിൾ
അഫിലിയേറ്റഡ് കോളേജുകളിലെയും സെന്ററുകളിലെയും രണ്ടാം സെമസ്റ്റർ എം ബി എ (റെഗുലർ/ സപ്ലിമെന്ററി/ മേഴ്സി ചാൻസ്) ഏപ്രിൽ 2024 പരീക്ഷകളുടെ പുതുക്കിയ ടൈം ടേബിൾ സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.
പരീക്ഷാ വിജ്ഞാപനം
15.07.2024 ന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ എം എസ് സി സ്റ്റാറ്റിസ്റ്റിക്‌സ് വിത്ത് ഡാറ്റ അനലിറ്റിക്സ് (റെഗുലർ), ഒക്ടോബർ 2023 പരീക്ഷകൾക്ക് 24.06.2024 മുതൽ 26.06.2024 വരെ പിഴയില്ലാതെയും 27.06.2024വരെ പിഴയോടു കൂടിയും അപേക്ഷിക്കാം. പരീക്ഷാ വിജ്ഞാപനം സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്
പ്രായോഗിക പരീക്ഷകൾ
രണ്ടാം സെമസ്റ്റർ എം എ ഭരതനാട്യം ഡിഗ്രി (റെഗുലർ/ സപ്ലിമെന്ററി/ മേഴ്സി ചാൻസ്) ഏപ്രിൽ 2024 പ്രായോഗിക പരീക്ഷകൾ 2024 ജൂൺ 26, 27 തീയതികളിലായി പിലാത്തറ ലാസ്യ കോളേജ് ഓഫ് ഫൈൻ ആർട്സിൽ വെച്ച് നടക്കും.
രണ്ടാം സെമസ്റ്റർ ബി എ ഭരതനാട്യം ഡിഗ്രി (റെഗുലർ/ സപ്ലിമെന്ററി/ മേഴ്സി ചാൻസ്) ഏപ്രിൽ 2024 പ്രായോഗിക പരീക്ഷകൾ 2024 ജൂൺ 26-ന് പിലാത്തറ ലാസ്യ കോളേജ് ഓഫ് ഫൈൻ ആർട്സിൽ വെച്ച് നടക്കും. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ ലഭ്യമാണ്. രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികൾ പരീക്ഷാകേന്ദ്രവുമായി ബന്ധപ്പെടേണ്ടതാണ്.