പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

എംജി സർവകലാശാല ബിരുദ പരീക്ഷകൾ സ്വന്തം ജില്ലയിൽ എഴുതാൻ വിദ്യാർത്ഥികൾക്ക് അവസരം

May 19, 2020 at 6:04 pm

Follow us on

തിരുവനന്തപുരം: എംജി സർവകലാശാല ബിരുദ പരീക്ഷകൾ മേയ് 26 മുതൽ പുനരാരംഭിക്കും. 26ന് തുടങ്ങുന്ന ആറാം സെമസ്റ്റർ ബിരുദ പരീക്ഷകൾ വിദ്യാർഥികൾക്ക് നിലവിൽ അവർ താമസിക്കുന്ന ജില്ലയിൽത്തന്നെ എഴുതാൻ അവസരം നൽകും.
സർവകലാശാലയുടെ പരിധിയിലുള്ള അഞ്ചു ജില്ലകൾക്ക് പുറമെ മറ്റു ജില്ലകളിൽ പുതുതായി പത്ത് പരീക്ഷകേന്ദ്രങ്ങൾ ആരംഭിക്കും. ഇപ്പോൾ താമസിക്കുന്ന ജില്ലയിലെ കേന്ദ്രത്തിൽ പരീക്ഷയെഴുതാൻ ആഗ്രഹിക്കുന്നവർ ഈ മാസം 21ന് ഉച്ചകഴിഞ്ഞ് രണ്ടുമുതൽ സർവകലാശാല വെബ്സൈറ്റിലൂടെ ഓൺലൈനായി രജിസ്റ്റർ ചെയ്യണം. ലോക് ഡൗണിനെ തുടർന്ന് ലക്ഷദ്വീപിൽ കഴിയുന്ന വിദ്യാർഥികൾക്കായി അവിടെയും പരീക്ഷകേന്ദ്രം തുറക്കും. ആറാം സെമസ്റ്റർ യുജി പരീക്ഷകൾ മെയ്‌ 26, 27, 28, 29 തീയതികളിലാണ് നടക്കുക. ജൂൺ 2, 3, 4 തീയതികളിലായി പ്രാക്ടിക്കൽ പരീക്ഷകൾ നടക്കും. സാമൂഹിക അകലമടക്കം പാലിച്ച് പരീക്ഷ നടത്തിപ്പ് സുഗമമാക്കാൻ പരീക്ഷ കേന്ദ്രങ്ങൾക്കും കോളജുകൾക്കും നിർദ്ദേശം നൽകും.

Follow us on

Related News