തിരുവനന്തപുരം:കെ-ടെറ്റ് ഏപ്രിൽ 2024 പരീക്ഷയ്ക്കായി അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി നീട്ടി. അപേക്ഷ മെയ് 2വരെ നൽകാം. അപേക്ഷ സമർപ്പിച്ചരിൽ തെറ്റ് സംഭവിച്ചിട്ടുള്ളവർക്ക് തിരുത്തുവാനുള്ള അവസരം മേയ് നാലു മുതൽ ഏഴു വരെ https://ktet.kerala.gov.in എന്ന വെബ്സൈറ്റിലെ CANDIDATE LOGIN -ൽ ലഭ്യമാകും. നിർദ്ദിഷ്ട മാതൃകയിലുള്ള ഫോട്ടോ ഉൾപ്പെടുത്തുന്നതിന് കൂടാതെ അപേക്ഷയിൽ നൽകിയിട്ടുള്ള ലാംഗ്വേജ്, ഓപ്ഷണൽ സബ്ജക്ടുകൾ, വിദ്യാഭ്യാസ ജില്ല, അപേക്ഷാർഥിയുടെ പേര്, രക്ഷകർത്താവിന്റെ പേര്, ജെൻഡർ, ജനനതീയതി, വിദ്യാഭ്യാസ യോഗ്യത എന്നിവയും തിരുത്താവുന്നതാണെന്ന് പരീക്ഷാഭവൻ സെക്രട്ടറി അറിയിച്ചു.
മന:പാഠം പഠിച്ചുമാത്രം സ്കൂൾ പരീക്ഷ എഴുതരുത്: വിദ്യാർത്ഥിയുടെ പഠന മികവ് പരിശോധിക്കണം
തിരുവനന്തപുരം: കുട്ടികൾ ചോദ്യങ്ങൾ മനഃപാഠം പഠിച്ചുമാത്രം സ്കൂൾ...