തിരുവനന്തപുരം:2023ലെ ഡിഎൽഎഡ് (അറബിക്, ഉറുദു, ഹിന്ദി, സംസ്കൃതം) രണ്ട്, നാല് സെമസ്റ്റർ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദമായ പരീക്ഷാഫലം പരീക്ഷാഭവന്റെ ഔദ്യോഗിക വെബ്സൈറ്റിൽ (http://pareekshabhavan.kerala.gov.in) ലഭ്യമാണ്.
ബി.വോക് പരീക്ഷാഫലം
വിവിധ ബി.വോക്. കോഴ്സുകളുടെ രണ്ടാം സെമസ്റ്റർ ഏപ്രിൽ 2022, ഏപ്രിൽ 2023 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് മെയ് എട്ട് വരെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾ വെബ്‌സൈറ്റിൽ.