തിരുവനന്തപുരം: സൗത്ത്- ഈസ്റ്റ് റെയിൽവേയുടെ റായ്പുർ ഡിവിഷനിലും വാഗൺ റിപ്പയർ യാർഡിലും അപ്രന്റിസ് നിയമനത്തിന് അപേക്ഷിക്കാം. വിവിധ ട്രേഡുകളിലായി ആകെ 1113 ഒഴിവുകളുണ്ട്. മെയ് ഒന്നുവരെ ഓൺലൈനായി http://secr.indianrailways.gov.in അപേക്ഷ നൽകാം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് സ്റ്റൈപ്പൻഡോടുകൂടി ഒരു വർഷത്തെ പരിശീലനം നൽകും. സ്റ്റെനോഗ്രഫർ (ഇംഗ്ലിഷ്, ഹിന്ദി), കംപ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിങ് അസിസ്‌റ്റന്റ്, ഹെൽത്ത് ആൻഡ് സാനിറ്ററി ഇൻ സ്പെക്ടർ, മെഷിനിസ്‌റ്റ്, മെക്കാനിക് ഡീസൽ, മെക്കാനിക് റഫ്രിജറേറ്റർ ആൻഡ് എസി, മെക്കാനിക് ഓട്ടോ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്, വെൽഡർ (ഗ്യാസ് & ഇലക്ട്രിക്), ടേണർ, ഫിറ്റർ, ഇലക്ട്രിഷ്യൻ എന്നീ ട്രേഡുകളിലാണ് അവസരം.
50ശതമാനം മാർക്കോടെ പത്താംക്ലാസ് വിജയിച്ചവർക്കും ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ ഉള്ളവർക്കും അപേക്ഷിക്കാം. 15മുതൽ 24 വയസ് വരെയാണ് പ്രായപരിധി. യോഗ്യതാപരീക്ഷയിലെ മാർക്ക് അടിസ്ഥാനമാ ക്കിയാണ് തിരഞ്ഞെടുപ്പ്.
ഇന്തോ-ടിബറ്റന്‍ അതിര്‍ത്തിയിലെ പോലീസ് സേനയിൽ വിവിധ ഒഴിവുകൾ: അപേക്ഷ 14വരെ
തിരുവനന്തപുരം: ഇന്തോ-ടിബറ്റന്‍ അതിര്‍ത്തിയിലെ പോലീസ് സേനയായ ഐടിബിപിയില്‍ ടെലി കമ്മ്യൂണിക്കേഷന്‍...