പ്രധാന വാർത്തകൾ
പിഎം ശ്രീ പദ്ധതിയിൽ ഒപ്പിട്ട് കേരളം: തടഞ്ഞുവച്ച ഫണ്ട് ഉടൻഒരു ഷൂ പോലുമില്ലാതെ കളിച്ചു പഠിച്ചു: ഞങ്ങൾക്ക്‌ ജയിച്ചേ മതിയാകൂഫോറൻസിക് സയൻസ് കോഴ്സുകളിൽ പ്രവേശനം: അപേക്ഷ നവംബർ 8വരെJEE 2026: ജോയിന്റ് എൻട്രൻസ് എക്‌സാമിനേഷൻ തീയതികൾ പ്രഖ്യാപിച്ചുരാജീവ് ഗാന്ധി സെന്‍റര്‍ ഫോര്‍ ബയോടെക്നോളജിയിൽ പിഎച്ച്ഡി പ്രവേശനംന്യൂനപക്ഷ വിഭാഗത്തിലെ വിദ്യാർത്ഥികൾക്ക് വിദേശപഠന സ്കോളർഷിപ്പ്: അപേക്ഷ 31വരെടെറിട്ടോറിയൽ ആർമിയിൽ സോൾജിയർ: 2587 ഒഴിവുകൾഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്ന ന്യൂനപക്ഷ വിദ്യാർത്ഥികൾക്കുള്ള സ്കോളര്‍ഷിപ്പ്ബിഎസ്‌സി നഴ്‌സിങ്: എൻആർഐ സ്‌പോട്ട് അലോട്ട്‌മെന്റ് 24ന്സംസ്ഥാന സ്കൂൾ കായികമേള: ആദ്യദിനത്തിൽ ആതിഥേയരായ തിരുവനന്തപുരത്തിന്റെ മുന്നേറ്റം

മ്യൂസിയോളജി പഠിച്ചാല്‍ അവസരങ്ങളേറെ: സംസ്‌കൃത സർവകലാശാലയിൽ എം.എ മ്യൂസിയോളജി പ്രവേശനം

Mar 26, 2024 at 10:00 am

Follow us on

ജലീഷ് പീറ്റര്‍

കാലടി:മ്യൂസിയങ്ങളെക്കുറിച്ചുള്ള ശാസ്ത്രീയപഠനമാണ് മ്യൂസിയോളജി. മ്യൂസിയോളജിയില്‍ തികഞ്ഞ ശാസ്ത്രീയ അവബോധം നേടിയ വ്യക്തികള്‍ക്കു മാത്രമേ കാലാധിവര്‍ത്തിയായി മ്യൂസിയങ്ങളെ നിലനിര്‍ത്താനാകൂ. സമൂഹത്തിന്റെ നാനാതുറകളില്‍പ്പെട്ട പല പ്രായത്തിലുള്ളവരാണ് മ്യൂസിയങ്ങള്‍ സന്ദര്‍ശിക്കുക. വിവിധ തരത്തിലുള്ള മ്യൂസിയങ്ങളാണുള്ളത്. അവിടെ എത്തുന്ന സന്ദര്‍ശകര്‍ക്ക് മ്യൂസിയങ്ങളുടെ പ്രാധാന്യവും അവിടെ അണിനിരത്തിയിരിക്കുന്ന വസ്തുക്കളുടെ മൂല്യവും ചരിത്രവും അത് എപ്രകാരമാണ് സംരക്ഷിക്കപ്പെട്ടിരിക്കുന്നതെന്ന അറിവും പകര്‍ന്നു നല്‍കണെമങ്കില്‍ മ്യൂസിയോളജിയില്‍ ഉന്നതപഠനം അനിവാര്യമായി വരുന്നു.

മ്യൂസിയോളജിയില്‍ ഉന്നതപഠനം എങ്ങനെ? 🔵ഒരു ജനതക്ക് മ്യൂസിയങ്ങളുടെ ആവശ്യകത, മ്യൂസിയം നിര്‍മ്മാണം, മ്യൂസിയം മാനേജ്‌മെന്റ്, മ്യൂസിയത്തിന്റെ തനതു സ്വഭാവങ്ങള്‍ക്കിണങ്ങുന്ന വസ്തുക്കളുടെ ശേഖരണം, ശേഖരിക്കപ്പെട്ട വസ്തുക്കളുടെ പ്രാധാന്യവും മൂല്യങ്ങളും തിരിച്ചറിയുതിലേക്കുള്ള ഗവേഷണങ്ങള്‍, മ്യൂസിയം സംബന്ധിക്കുന്ന നിയമവശങ്ങള്‍ ശേഖരിക്കുക, ഗവേഷണം നടത്തുക, വസ്തുക്കളെ കാഴ്ചക്കാര്‍ക്ക് ആനന്ദമുളവാക്കുന്ന വിധത്തില്‍ പ്രദര്‍ശിപ്പിക്കുക, മ്യൂസിയം എജ്യൂക്കേഷന്‍, മ്യൂസിയം ഡോക്യുമെന്റേഷന്‍, മ്യൂസിയം മാര്‍ക്കറ്റിംഗ്, മ്യൂസിയം ആര്‍ക്കിടെക്ച്ചര്‍, മ്യൂസിയം പബ്ലിക്കേഷന്‍സ്, മ്യൂസിയം സെക്യൂരിറ്റി, മ്യൂസിയം അഡ്മിനിസ്‌ട്രേഷന്‍ തുടങ്ങിയ വിഷയങ്ങളാണ് മ്യൂസിയോളജിയില്‍ പഠിക്കേണ്ടി വരിക. പലപ്പോഴും മ്യൂസിയങ്ങളെ സാംസ്‌ക്കാരിക പൈതൃകങ്ങളുടെ കലവറകള്‍ എന്നാണ് വിശേഷിപ്പിക്കുക. ഗ്രീക്ക് ദേവതയായ മ്യൂസെസ് എന്ന പദത്തില്‍ നിന്നും ഉത്ഭവിച്ച മ്യൂസിയോ (മ്യൂസെസ് ദേവതയുടെ ആരാധനാലയം) എന്ന പദമാണ് പില്‍ക്കാലത്ത് മ്യൂസിയം എറിയപ്പെട്ടത്. മ്യൂസെസ് ദേവതയാണ് തങ്ങളുടെ കല, സംസ്‌ക്കാരം, ശാസ്ത്രം എന്നിവയെ സംരക്ഷിച്ചുപോരുന്നത് എന്ന്‍ ഗ്രീക്കുകാര്‍ വിശ്വസിച്ചിരുന്നു. അതുകൊണ്ട് തന്നെ ഓരോ രാജ്യത്തെയും മ്യൂസിയങ്ങള്‍ ആ പ്രദേശങ്ങളിലെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള സാംസ്‌കാരിക സമ്പത്തുകളും കലാഭിരുചികളും ശാസ്ത്രീയ പരിജ്ഞാനങ്ങളും ലോകത്തിനു മുന്നില്‍ തുറന്നു കാട്ടുന്നു.

തൊഴില്‍ സാധ്യതകള്‍
🔵ഭാരതത്തില്‍ ഇപ്പോള്‍ എഴുനൂറില്‍പരം മ്യൂസിയങ്ങളാണുള്ളത്. എണ്ണത്തില്‍ ഇനിയും വര്‍ദ്ധനവുണ്ടാകും. മാത്രമല്ല മ്യൂസിയോളജിയില്‍ ഉന്നതപഠനം വിജയകരമായി പൂര്‍ത്തിയാക്കിയവര്‍ക്ക് വിദേശത്തുള്ള മ്യൂസിയങ്ങളിലും തൊഴില്‍ നല്‍കി വരുന്നു. മ്യൂസിയങ്ങളുടെ കണ്‍സര്‍വേറ്റര്‍, ക്യൂറേറ്റര്‍, ടാക്‌സിഡെര്‍മിസ്റ്റ്, എജ്യൂക്കേറ്റര്‍, ലെയ്‌സണ്‍ ഓഫീസര്‍, ഡോക്യുമെന്റേഷന്‍ ഓഫീസര്‍, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍, സെക്യൂരിറ്റി ഓഫീസര്‍, റിസര്‍ച്ച് ഓഫീസര്‍, പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ തുടങ്ങിയ തസ്തികകള്‍ ഇവര്‍ക്കു ലഭിക്കുന്നു.

സംസ്‌കൃത സർവകലാശാലയിൽ എം. എ. (മ്യൂസിയോളജി)
🔵ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വകലാശാലയില്‍ എം. എ. (മ്യൂസിയോളജി) കോഴ്സിന് ഇപ്പോള്‍ അപേക്ഷിക്കാം. സര്‍വ്വകലാശാലയുടെ കാലടി മുഖ്യ ക്യാമ്പസിലാണ് കോഴ്സ് നടത്തുന്നത്.

പ്രവേശനം എങ്ങനെ?
🔵പ്രവേശന പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും എം.എ., എം.എസ്‌സി., എം.എസ്. ഡബ്ല്യൂ. കോഴ്‌സുകളിലേക്കുള്ള അഡ്മിഷൻ. ഈ സർവ്വകലാശാലയിൽ നിന്നും ബിരുദം നേടിയവർക്കോ സർവ്വകലാശാല അംഗീകരിക്കുന്ന മറ്റു സർവ്വകലാശാലകളിൽ നിന്നും ബിരുദം (10+ 2+ 3 പാറ്റേൺ) കരസ്ഥമാക്കിയവർക്കോ അപേക്ഷിക്കാം. ബി. എ. പ്രോഗ്രാമിന്റെ ചോയ്‌സ് ബേസ്ഡ് ക്രെഡിറ്റ് ആൻഡ് സെമസ്റ്റർ സിസ്റ്റം പ്രകാരം എല്ലാ കോഴ്‌സുകളും പൂർത്തിയായവർക്കും ഒന്ന് മുതൽ നാല് സെമസ്റ്ററുകൾ വിജയിച്ച് (എട്ട് സെമസ്റ്റർ പ്രോഗ്രാമിന് ഒന്ന് മുതൽ ആറ് സെമസ്റ്ററുകൾ വിജയിച്ച്) 2024 ഏപ്രിൽ / മെയ് മാസങ്ങളിൽ അവസാന സെമസ്റ്റർ പരീക്ഷ എഴുതുന്നവർക്കും അപേക്ഷിക്കാം. ഇവർ 2024 ആഗസ്റ്റ് 31ന് മുൻപായി അവസാന വർഷ ഡിഗ്രി ഗ്രേഡ് ഷീറ്റ്, പ്രൊവിഷണൽ ഡിഗ്രി സർട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കണം.

അവസാന തീയതി ഏപ്രിൽ എഴ്
🔵ഏപ്രിൽ 22ന് മുമ്പ് ഓൺലൈനായി അപേക്ഷിക്കണം. പ്രവേശന പരീക്ഷ ഫീസ് ഓൺലൈനായി അടയ്ക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്കും ഓൺലൈനായി അപേക്ഷിക്കുവാനും http://ssus.ac.in സന്ദർശിക്കുക. ഫോൺ: 0484-2699731.

Follow us on

Related News