തേഞ്ഞിപ്പലം:കാലിക്കറ്റ് സര്‍വകലാശാലാ കാമ്പസില്‍ പുതിയ സംഗീതപഠനകേന്ദ്രം തുടങ്ങാന്‍ സിന്‍ഡിക്കേറ്റ് തീരുമാനം. സംഗീത പഠനത്തിനായി മലബാര്‍ മേഖലയില്‍ നിന്ന് കൂടുതല്‍ വിദ്യാര്‍ഥികളുണ്ടാകുന്ന പശ്ചാത്തലത്തിലാണ് തീരുമാനം. ഹിന്ദുസ്ഥാനി സംഗീതത്തിന് പ്രാധാന്യം നല്‍കുന്നതാകും കേന്ദ്രം. സംഗീത പഠന കേന്ദ്രം തുടങ്ങുന്ന വിഷയം പഠിക്കാൻ കമ്മിറ്റിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. യോഗത്തില്‍ വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് അധ്യക്ഷനായി.

KEAM 2025 അലോട്മെന്റ്: 30നകം പ്രവേശനം നേടണം
തിരുവനന്തപുരം: എൻജിനിയറിങ്, ആർക്കിടെക്ചർ, ഫാർമസി കോഴ്സുകളിലേക്കുള്ള തുടർ അലോട്മെന്റുകൾ...