പ്രധാന വാർത്തകൾ
സ്കൂൾ കലോത്സവം കത്തിക്കയറുന്നു: 3ജില്ലകൾ തമ്മിൽ കടുത്തമത്സരംസംസ്ഥാന കലോത്സവം: സ്കൂളുകൾക്ക് അവധിദിവ്യയുടെ യാത്ര സഫലമായി: ദേവരാഗിന് ‘എ’ ഗ്രേഡ്മാര്‍ഗംകളിക്ക് മാര്‍ഗദീപമായി ജയിംസ്: 6 ടീമുകൾക്ക് ആശാൻസംസ്ഥാന സ്കൂൾ കലോത്സവം: കണ്ണൂർ മുന്നിൽനവാമുകുന്ദ സ്കൂളിന് മത്സര വിലക്ക്: തീരുമാനം പുനപരിശോധിക്കണമെന്ന് എഎച്ച്എസ്ടിഎഒന്നുമുതൽ 8വരെ ക്ലാസുകളിലെ ഒബിസി വിദ്യാർത്ഥികൾക്ക് ‘കെടാവിളക്ക്’ സ്കോളർഷിപ്പ്: അപേക്ഷ 20വരെപൂവച്ചല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിൽ കത്തിക്കുത്ത്: പ്ലസ്ടു വിദ്യാർത്ഥിക്ക് ഗുരുതര പരുക്ക്  മന്ത്രിയും സഹപാഠികളും പഴയ മത്സരാർഥികളായി പെരിയാറിനു മുന്നിൽ: കലോത്സവ വേദിയിൽ കൗതുകം മധ്യപ്രദേശ് മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡിൽ വിവിധ ഒഴിവുകൾ: അപേക്ഷ 17വരെ

പിജി മെഡിക്കൽ ഒഴിവ് സീറ്റുകൾ, ഫാർമസി/ പാരാമെഡിക്കൽ അഞ്ചാം അലോട്ട്‌മെന്റ്

Nov 30, 2023 at 6:00 pm

Follow us on

തിരുവനന്തപുരം:തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളജിൽ പി.ജി മെഡിക്കൽ കോഴ്‌സിലേക്ക് ഒഴിവുള്ള സീറ്റ് വിവരം പ്രവേശന പരീക്ഷാ കമ്മീഷണറുടെ http://cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. ഹെൽപ് ലൈൻ: 0471-2525300.

ഫാർമസി, പാരാമെഡിക്കൽ അഞ്ചാം അലോട്ട്‌മെന്റ്

പ്രഫഷണൽ ഡിപ്ലോമ ഇൻ ഫാർമസി, ഹെൽത്ത് ഇൻസ്‌പെക്ടർ മറ്റ് പാരാമെഡിക്കൽ കോഴ്‌സുകൾക്ക് 2023-24 വർഷത്തെ സർക്കാർ/സ്വാശ്രയ കോളേജുകളിലെ ഒഴിവുള്ള സീറ്റുകളിലേക്കുള്ള സ്‌പെഷ്യൽ അലോട്ട്‌മെന്റ് http://lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് ലഭിച്ചവർ വെബ്‌സൈറ്റിൽ നിന്നു പ്രിന്റ് എടുത്ത ഫീ പെയ്‌മെന്റ് സ്ലിപ്പ് മുഖേന ഡിസംബർ രണ്ടിനകം ഫെഡറൽ ശാഖകളിലൂടെയോ ഓൺലൈനായോ ഫീസ് ഒടുക്കിയശേഷം വെബ്‌സൈറ്റിൽ ലഭിക്കുന്ന അലോട്ട്‌മെന്റ് മെമ്മോ സഹിതം അതത് കോളേജുകളിൽ ഡിസംബർ 4 നകം പ്രവേശനം നേടണം. ഫീസ് അടയ്ക്കാത്തവർക്ക് അലോട്ട്‌മെന്റ് നഷ്ടപ്പെടും. അലോട്ട്‌മെന്റ് ലഭിച്ച് പ്രവേശനം നേടാത്തവരെ തുടർന്നുള്ള അലോട്ട്‌മെന്റുകളിൽ പരിഗണിക്കില്ല. കൂടുതൽ വിവരങ്ങൾക്ക്: 0471-2560363, 364

Follow us on

Related News