കോട്ടയം:എംജി സർവകലാശാലയുടെ ഒന്ന്, രണ്ട് സെമസ്റ്റർ എം.എ, എം.എസ്.സി, എം.കോം (പ്രൈവറ്റ് രജിസ്ട്രേഷൻ-2020, 2021 അഡ്മിഷനുകൾ ഇംപ്രൂവ്മെൻറ്, 2021, 2020 2019 അഡ്മിഷനുകൾ സപ്ലിമെൻററി) പരീക്ഷയ്ക്ക് നവംബർ 27 മുതൽ 29 വരെ ഫീസ് അടച്ച് അപേക്ഷിക്കാം. നവംബർ 30 മുതൽ ഡിസംബർ ഒന്നുവരെ ഫൈനോടു കൂടിയും ഡിസംബർ രണ്ടിന് സൂപ്പർ ഫൈനോടുകൂടിയും അപേക്ഷ സ്വീകരിക്കും. വിശദ വിവരങ്ങൾ സർവകലാശാലാ വെബ്സൈറ്റിൽ.
പരീക്ഷാ കേന്ദ്രം മാറ്റി
പൂഞ്ഞാർ ശ്രീനാരായണ പരമഹംസ കോളജിൻറെ പ്രവർത്തനം നിർത്തിയ സാഹചര്യത്തിൽ സി.ബി.സി.എസ്, സി.ബി.സി.എസ്.എസ്(ബി.എ, ബി.കോം) സപ്ലിമെൻററി പരീക്ഷയ്ക്ക് അപേക്ഷിക്കുന്ന ഈ കോളജിലെ വിദ്യാർഥികൾക്ക് അരുവിത്തുറ സെൻറ് ജോർജ് കോളജ് പരീക്ഷാ കേന്ദ്രമായി അനുവദിച്ചു.
പ്രാക്ടിക്കൽ
അഞ്ചാം സെമസ്റ്റർ ബി.വോക് സസ്റ്റൈനബിൾ അഗ്രിക്കൾച്ചർ(2021 അഡ്മിഷൻ റെഗുലർ/ 2020, 2019, 2018 അഡ്മിഷനുകൾ റീ അപ്പിയറൻസ്- ന്യൂ സ്‌കീം ഒക്ടോബർ 2023) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷ നവംബർ 27 മുതൽ പാലാ സെൻറ് തോമസ് കോളജിൽ നടക്കും.
വൈവ വോസി
നാലാം സെമസ്റ്റർ എം.എ ഇക്കണോമിക്സ്(2021 അഡ്മിഷൻ റെഗുലർ- പ്രൈവറ്റ് രജിസ്ട്രേഷൻ, ജൂൺ 2023) പരീക്ഷയുടെ വൈവ വോസി
പരീക്ഷ ഡിസംബർ 15ന് കളമശേരി സെൻറ് പോൾസ് കോളജിൽ നടക്കും. ടൈം ടേബിൾ സർവകലാശാലാ വെബ്സൈറ്റിൽ.
നാലാം സെമസ്റ്റർ എം.എ ഹിസ്റ്ററി(പ്രൈവറ്റ് രജിസ്ട്രേഷൻ 2021 അഡ്മിഷൻ റെഗുലർ-ജൂൺ 2023) പരീക്ഷയുടെ വൈവ വോസി ഡിസംബർ ഏഴ്, എട്ട് തീയതികളിൽ നടത്തും. ടൈം ടേബിൾ സർവകലാശാലാ വെബ്സൈറ്റിൽ.
പരീക്ഷാ ഫലം
ആറാം സെമസ്റ്റർ ത്രിവത്സര യൂണിറ്ററി എൽ.എൽ.ബി(2020 അഡ്മിഷൻ റെഗുലർ, 2018, 2019 അഡ്മിഷനുകൾ സപ്ലിമെൻററി) ആറാം സെമസ്റ്റർ ത്രിവത്സര എൽ.എൽ.ബി (2017 അഡ്മിഷൻ സപ്ലിമെൻററി, 2016 അഡ്മിഷൻ ആദ്യ മെഴ്സി ചാൻസ്, 2015 അഡ്മിഷൻ രണ്ടാം മെഴ്സി ചാൻസ്, 2014 അഡ്മിഷൻ മൂന്നാം മേഴ്സി ചാൻസ്) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദ വിവരങ്ങൾ സർവകലാശാലാ വെബ്സൈറ്റിൽ.