തിരുവനന്തപുരം:എംഫാം കോഴ്സിലേക്കുള്ള ഒന്നാംഘട്ട കേന്ദ്രീകൃത അലോട്ട്മെന്റ് നടപടികൾ ആരംഭിച്ചു. ഒക്ടോബർ 28ന് പ്രവേശന പരീക്ഷാ കമ്മീഷണർ പ്രസിദ്ധീകരിച്ച എം.ഫാം റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട വിദ്യാർഥികൾക്ക് http://cee.kerala.gov.in എന്ന വെബ്സൈറ്റിലുടെ നവംബർ 10ന് വൈകിട്ട് നാലു വരെ ഓൺലൈനായി ഓപ്ഷനുകൾ രജിസ്റ്റർ ചെയ്യാം. റാങ്ക് തടഞ്ഞുവയ്ക്കപ്പെട്ടിട്ടുള്ള വിദ്യാർഥികൾക്കും ഓപ്ഷൻ സമർപ്പിക്കാം. വിദ്യാർഥികൾ ഓപ്ഷൻ സമർപ്പണം അവസാനിക്കുന്നതിന് ഒരു ദിവസം മുമ്പ് അപാകതകൾ പരിഹരിച്ചില്ലെങ്കിൽ നൽകിയ ഓപ്ഷനുകൾ അലോട്ട്മെന്റിനായി പരിഗണിക്കില്ല. വിശദ വിവരങ്ങൾക്ക്: http://cee.kerala.gov.in. ഹെൽപ് ലൈൻ നമ്പർ : 04712525300.
കെടെറ്റ്: അപേക്ഷിക്കാനുള്ള സമയപരിധി 7ന് അവസാനിക്കും
തിരുവനന്തപുരം:കേരള ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ് (കെ-ടെറ്റ്)ന് അപേക്ഷിക്കാനുള്ള സമയപരിധി ജനുവരി...









