പ്രധാന വാർത്തകൾ
വിദ്യാസമുന്നതി സ്കോളർഷിപ്പ്: തീയതി നീട്ടിപത്താംതരം തുല്യതാപരീക്ഷ നീട്ടിയില്ല: പരീക്ഷ നാളെമുതൽ 18വരെസംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിന് തുടക്കമായി: അടുത്ത വർഷംമുതൽ സ്വർണ്ണക്കപ്പ്കേരള സാഹിത്യ അക്കാദമി അവാർഡുകൾ: അപേക്ഷ ഡിസംബർ 15വരെസൗജന്യ ഓൺലൈൻ നൈപുണ്യ വികസന പരിപാടി: വിദ്യാർഥികൾക്കും ഉദ്യോഗാർഥികൾക്കും അവസരംപോസ്റ്റ് മെട്രിക് സ്കോളർഷിപ്പിനായി 200 കോടി രൂപകൂടി അനുവദിച്ചുറെയിൽസ് ഇന്ത്യ ടെക്നിക്കൽ ആൻഡ് ഇക്കണോമിക് സർവീസിൽ സീനിയർ ടെക്നിക്കൽ അസിസ്റ്റന്റ്: 600 ഒഴിവുകൾഓൺലൈൻ ക്ലാസ് റെക്കോഡിങ്: അധ്യാപകർക്ക് അപേക്ഷിക്കാംസംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിന് നാളെ പാലക്കാട്‌ തുടക്കംകിഫ്‌ബിയിൽ ​ടെക്നി​ക്ക​ൽ അ​സി​സ്റ്റ​ന്റ് ട്രെ​യി​നി​ നിയമനം: 12ഒഴിവുകൾ

കാലിക്കറ്റിൽ എംബിഎ സീറ്റൊഴിവ്, കോണ്‍ടാക്ട് ക്ലാസുകള്‍, പരീക്ഷ ഫലങ്ങൾ, പരീക്ഷകൾ

Oct 21, 2023 at 7:00 pm

Follow us on

തേഞ്ഞിപ്പലം:കാലിക്കറ്റ് സര്‍വകലാശാലക്കു കീഴില്‍ കോഴിക്കോടുള്ള സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസില്‍ എം.ബി.എ. റഗുലര്‍ കോഴ്‌സിന് സംവരണ വിഭാഗങ്ങളില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. കെ.മാറ്റ് യോഗ്യത ഇല്ലാത്തവരെയും പരിഗണിക്കും. താല്‍പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം രക്ഷിതാക്കളോടൊപ്പം ഹാജരായി പ്രവേശനം നേടണം. ഫോണ്‍ 9496289480.

കോണ്‍ടാക്ട് ക്ലാസുകള്‍
എസ്.ഡി.ഇ. മൂന്നാം സെമസ്റ്റര്‍ ബി.എ., ബി.കോം., ബി.ബി.എ. വിദ്യാര്‍ത്ഥികള്‍ക്ക് വിവിധ സെന്ററുകളിലായി സപ്തംബര്‍ 23, 24, 30, ഒക്‌ടോബര്‍ 1 തീയതികളില്‍ നടത്താന്‍ നിശ്ചയിച്ച് മാറ്റി വെച്ച കോണ്‍ടാക്ട് ക്ലാസ്സുകള്‍ യഥാക്രമം നവംബര്‍ 4, 5, 11, 12 തീയതികളില്‍ നടക്കും. വിദ്യാര്‍ത്ഥികള്‍ ഐഡന്റിറ്റി കാര്‍ഡ് സഹിതം അതാത് സെന്ററുകളില്‍ ഹാജരാകണം.

പരീക്ഷാ ഫലങ്ങൾ
നാലാം സെമസ്റ്റര്‍ എം.എസ് സി. മാത്തമറ്റിക്‌സ് ഏപ്രില്‍ 2023 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

കാലിക്കറ്റ് സര്‍വകലാശാലാ നിയമപഠനവിഭാഗത്തിലെ നാലാം സെമസ്റ്റര്‍ എല്‍.എല്‍.എം. ഏപ്രില്‍ 2023 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

ബി.വോക്. ഓര്‍ഗാനിക് ഫാമിംഗ് അഞ്ചാം സെമസ്റ്റര്‍ നവംബര്‍ 2022 പരീക്ഷയുടെയും ആറാം സെമസ്റ്റര്‍ ഏപ്രില്‍ 2023 പരീക്ഷയുടെയും ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് നവംബര്‍ 4 വരെ അപേക്ഷിക്കാം.

ഒന്നാം സെമസ്റ്റര്‍ ബി.കോം-എല്‍.എല്‍.ബി. (ഓണേഴ്‌സ്) റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

എസ്.ഡി.ഇ. രണ്ടാം സെമസ്റ്റര്‍ എം.എ., എം.കോം., എം.എസ് സി. ഏപ്രില്‍ 2022, 2023 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് നവംബര്‍ 4 വരെ അപേക്ഷിക്കാം.

നാലാം സെമസ്റ്റര്‍ എം.എ. മ്യൂസിക് ഏപ്രില്‍ 2023 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് നവംബര്‍ 6 വരെ അപേക്ഷിക്കാം.

പരീക്ഷാ അപേക്ഷ
നാലാം സെമസ്റ്റര്‍ ബി.വോക്. ഏപ്രില്‍ 2023 റഗുലര്‍ പരീക്ഷകള്‍ക്ക് പിഴ കൂടാതെ നവംബര്‍ 13 വരെയും 180 രൂപ പിഴയോടെ 15 വരെയും അപേക്ഷിക്കാം. സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്ക് പിഴ കൂടാതെ നവംബര്‍ 9 വരെയും 180 രൂപ പിഴയോടെ നവംബര്‍ 13 വരെയും ഒക്‌ടോബര്‍ 25 മുതലും അപേക്ഷിക്കാം.

പരീക്ഷകൾ
ഒന്നാം സെമസ്റ്റര്‍ എം.ആര്‍ക്ക്. ജനുവരി 2023 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ നവംബര്‍ 6-ന് തുടങ്ങും.

രണ്ടാം സെമസ്റ്റര്‍ എം.വോക്. മള്‍ട്ടിമീഡിയ, അപ്ലൈഡ് ബയോടെക്‌നോളജി, സോഫ്റ്റ് വെയര്‍ ഡവലപ്‌മെന്റ് റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ നവംബര്‍ 17-ന് തുടങ്ങും.

പുനര്‍മൂല്യനിര്‍ണയ ഫലം
ഒന്നു മുതല്‍ നാലു വരെ സെമസ്റ്റര്‍ എം.ബി.എ. ഏപ്രില്‍ 2022 ഒറ്റത്തവണ റഗുലര്‍, സപ്ലിമെന്ററി പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

ഒന്നു മുതല്‍ അഞ്ചു വരെ സെമസ്റ്റര്‍ എം.സി.എ. ഏപ്രില്‍ 2022 ഒറ്റത്തവണ റഗുലര്‍, സപ്ലിമെന്ററി പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

Follow us on

Related News