തേഞ്ഞിപ്പലം:ബിപിഇഎസ്. (ഇന്റഗ്രേറ്റഡ്) റാങ്ക്‌ലിസ്റ്റ്
കാലിക്കറ്റ് സര്‍വകലാശാലാ സെന്ററുകള്‍, കോഴിക്കോട് ഫിസിക്കല്‍ എഡ്യുക്കേഷന്‍ കോളേജ് എന്നിവയിലേക്കുള്ള 2023-24 അദ്ധ്യയന വര്‍ഷത്തെ നാല് വര്‍ഷ ബി.പി.ഇ.എസ്. (ഇന്റഗ്രേറ്റഡ്) പ്രവേശനത്തിനുള്ള റാങ്ക്‌ലിസ്റ്റ് പ്രവേശനവിഭാഗം വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. റാങ്കിലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ 18-ന് രാവിലെ 10 മണിക്ക് സര്‍വകലാശാലാ സെനറ്റ് ഹൗസില്‍ അപേക്ഷയുടെ പ്രിന്റ്ഔട്ട്, സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍, കമ്മ്യൂണിറ്റി, നോണ്‍ ക്രീമിലെയര്‍, ഇ.ഡബ്ല്യു.എസ്. എന്നിവ സഹിതം കൗണ്‍സിലിംഗിന് ഹാജരാകണം. ഫോണ്‍ 0494 2407017, 7016 (ഡി.ഒ.എ.), 0494 2407547 (സെന്റര്‍ ഫോര്‍ ഫിസിക്കല്‍ എഡ്യുക്കേഷന്‍).
പരീക്ഷാ അപേക്ഷ
എസ്.ഡി.ഇ. ഒന്നാം സെമസ്റ്റര്‍ ബി.എ. മള്‍ട്ടിമീഡിയ നവംബര്‍ 2021, 2022 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്ക് പിഴ കൂടാതെ 25 വരെയും 180 രൂപ പിഴയോടെ 27 വരെയും അപേക്ഷിക്കാം.
എസ്.ഡി.ഇ. മൂന്നാം സെമസ്റ്റര്‍ യു.ജി. നവംബര്‍ 2023 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്ക് 180 രൂപ പിഴയോടെ 17 വരെ അപേക്ഷിക്കാം.
പരീക്ഷ
എസ്.ഡി.ഇ. ഒന്നാം സെമസ്റ്റര്‍ ബി.എ. മള്‍ട്ടിമീഡിയ നവംബര്‍ 2022 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളും നവംബര്‍ 2021 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളും നവംബര്‍ 3-ന് തുടങ്ങും.
എസ്.ഡി.ഇ. നാലാം സെമസ്റ്റര്‍ പി.ജി. ഏപ്രില്‍ 2023 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ പുതുക്കിയ സമയക്രമമനുസരിച്ച് 25-ന് തുടങ്ങും.
പരീക്ഷാ ഫലങ്ങൾ
എസ്.ഡി.ഇ. നാലാം സെമസ്റ്റര്‍ എം.എ. ഹിന്ദി ഏപ്രില്‍ 2022 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 28 വരെ അപേക്ഷിക്കാം.
എസ്.ഡി.ഇ. നാലാം സെമസ്റ്റര്‍ എം.എ. ഇംഗ്ലീഷ് ലാംഗ്വേജ് ആന്റ് ലിറ്ററേച്ചര്‍ ഏപ്രില്‍ 2022 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 28 വരെ അപേക്ഷിക്കാം.