കോട്ടയം:അഫിലിയേറ്റഡ് കോളജുകളിലെ മൂന്നാം സെമസ്റ്റർ പഞ്ചവത്സര ഇൻറഗ്രേറ്റഡ് ബിഎ എൽഎൽബി, ബിബിഎ എൽഎൽബി, ബികോം എൽഎൽബി പരീക്ഷകൾക്ക് ഒക്ടോബർ 26 വരെ ഫീസ് അടച്ച് അപേക്ഷിക്കാം. പിഴയോടു കൂടി ഒക്ടോബർ 27നും സൂപ്പർ ഫൈനോടു കൂടി ഒക്ടോബർ 28നും അപേക്ഷ സ്വീകരിക്കും. റഗുലർ വിദ്യാർഥികൾ പരീക്ഷാഫീസിനൊപ്പം 270 രൂപയും വീണ്ടും എഴുതുന്നവർ ഒരു പേപ്പറിന് 45 രൂപ നിരക്കിലും (പരമാവധി 270 രൂപ) സി.വി ക്യാമ്പ് ഫീസ് അടയ്ക്കണം.
അഫിലിയേറ്റഡ് കോളജുകളിലെ നാലാം സെമസ്റ്റർ പഞ്ചവത്സര ഇൻറഗ്രേറ്റഡ് ബി.എ എൽ.എൽ.ബി, ബി.ബി.എ എൽ.എൽ.ബി, ബി.കോം എൽ.എൽ.ബി പരീക്ഷകൾക്ക് ഒക്ടോബർ 13 വരെ ഫീസ് അടച്ച് അപേക്ഷിക്കാം.
പിഴയോടു കൂടി ഒക്ടോബർ 17നും സൂപ്പർ ഫൈനോടു കൂടി ഒക്ടോബർ 18നും അപേക്ഷ സ്വീകരിക്കും. റഗുലർ വിദ്യാർഥികൾ പരീക്ഷാഫീസിനൊപ്പം 270 രൂപയും വീണ്ടും എഴുതുന്നവർ ഒരു പേപ്പറിന് 45 രൂപ നിരക്കിലും(പരമാവധി 270 രൂപ) സി.വി ക്യാമ്പ് ഫീസ് അടയ്ക്കണം.
അഫിലിയേറ്റഡ് കോളജുകളിലെ പത്താം സെമസ്റ്റർ പഞ്ചവത്സര ഇൻറഗ്രേറ്റഡ് ബി.എ എൽ.എൽ.ബി, ബി.ബി.എ എൽ.എൽ.ബി, ബി.കോം എൽ.എൽ.ബി പരീക്ഷകൾക്ക് ഒക്ടോബർ 19 വരെ ഫീസ് അടച്ച് അപേക്ഷിക്കാം. പിഴയോടു കൂടി ഒക്ടോബർ 20നും സൂപ്പർ ഫൈനോടു കൂടി ഒക്ടോബർ 21നും അപേക്ഷ സ്വീകരിക്കും. റഗുലർ വിദ്യാർഥികൾ പരീക്ഷാ ഫീസിനൊപ്പം270 രൂപയും വീണ്ടും എഴുതുന്നവർ ഒരു പേപ്പറിന് 45 രൂപ നിരക്കിലും(പരമാവധി 270 രൂപ) സി.വി ക്യാമ്പ് ഫീസ് അടയ്ക്കണം. വിശദ വിവരങ്ങൾ വെബ്‌സൈറ്റിൽ.