പ്രധാന വാർത്തകൾ
നീ​ണ്ട ഇ​ട​വേ​ളയ്​ക്കു​ശേ​ഷം ‘മിൽമ’യിൽ വൻ തൊഴിൽ അവസരം: 245 ഒഴിവുകൾകേരളത്തിന് എസ്എസ്‌കെ ഫണ്ട് ലഭിച്ചു; ആദ്യഗഡുവായി കേന്ദ്രം അനുവദിച്ചത് 92.41 കോടി രൂപഭാരത് ഇലക്ട്രോണിക്‌സില്‍ 340 എഞ്ചിനീയർ ഒഴിവുകൾ: 1.4ലക്ഷം രൂപവരെ ശമ്പളംഫിലിം മേക്കിങ്, അഭിനയം, സിനിമറ്റോഗ്രഫി: പുനെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ ഹ്രസ്വകാല കോഴ്സുകൾഹയർ സെക്കന്ററി സ്കൂൾ അധ്യയന സമയം പരിഷ്കരിക്കാൻ ആലോചനICAI CA 2026: ചാര്‍ട്ടേഡ് അക്കൗണ്ടൻസി പരീക്ഷ അപേക്ഷ നവംബർ 16വരെനിങ്ങൾ മികവ് തെളിയിച്ച വനിതയാണോ..?: വനിതാരത്ന പുരസ്കാരത്തിന് അവസരംസ്‌കൂൾ മേധാവികളുടെ സെമിനാർ നാളെമുതൽ തിരുവനന്തപുരത്ത്സംസ്ഥാന സ്കൂൾ കലോത്സവം: തീയതി മാറ്റിICAI CA സെപ്റ്റംബർ ഫലം:  എൽ.രാജലക്ഷ്മിക്ക്‌ ഒന്നാം റാങ്ക്

പരീക്ഷാ കേന്ദ്രത്തിൽ മാറ്റം, സീറ്റ് ഒഴിവ്, പരീക്ഷാഫലം

Sep 27, 2023 at 4:30 pm

Follow us on

കണ്ണൂർ:സെപ്റ്റംബർ 30 ന് നടക്കുന്ന കണ്ണൂർ സർവകലാശാലയുടെ ഒന്നും രണ്ടും സെമസ്റ്റർ ബി ടെക് (സപ്ലിമെന്ററി- മേഴ്‌സി ചാൻസ്- പാർട്ട് ടൈം ഉൾപ്പെടെ) നവംബർ 2022 പരീക്ഷകൾക്ക്, വിദ്യാർഥികൾ കണ്ണൂർ ഗവ. എൻജിനീയറിങ് കോളേജിൽ ഹാജരാകണം. പരീക്ഷാ സമയത്തിൽ മാറ്റമില്ല. സെപ്റ്റംബർ 30 ന് നടക്കുന്ന പരീക്ഷകൾക്ക് മാത്രമാണ് നിലവിൽ മാറ്റം ബാധകമാകുന്നത്.

പരീക്ഷാഫലം
അഫിലിയേറ്റഡ് കോളേജുകളിലെയും സെന്ററുകളിലെയും ഒന്നാം സെമസ്റ്റർ എം ബി എ ഡിഗ്രി (റെഗുലർ/ സപ്ലിമെന്ററി) ഒക്ടോബർ 2022 പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. പുനർ മൂല്യനിർണയം, സൂക്ഷ്മ പരിശോധന, ഫോട്ടോകോപ്പി എന്നിവയ്ക്ക് 10-10-2023 വരെ ഓൺലൈനായി അപേക്ഷിക്കാം.

പുനർമൂല്യനിർണ്ണയ ഫലം
അഫിലിയേറ്റഡ് കോളേജുകളിലെ നാലാം സെമസ്റ്റർ എം എസ് സി, ഏപ്രിൽ 2023 പരീക്ഷകളുടെ പുനർമൂല്യനിർണ്ണയഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.

സീറ്റൊഴിവ്
പയ്യന്നൂർ സ്വാമി ആനന്ദതീർത്ഥ ക്യാമ്പസിൽ എം എസ് സി ഫിസിക്സ് (അഡ്വാൻസ്ഡ് മെറ്റീരിയൽസ്) പ്രോഗ്രാമിന് ഏതാനും സീറ്റുകൾ ഒഴിവുണ്ട്. യോഗ്യതയുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം 29/09/2023 ന് രാവിലെ 10.30 ന് പഠനവകുപ്പിൽ എത്തിച്ചേരേണ്ടതാണ്. ഫോൺ: 9447458499

Follow us on

Related News