കണ്ണൂർ:സർവകലാശാലയുടെ സ്‌കൂൾ ഓഫ് പെഡഗോജിക്കൽ സയൻസ് പഠനവകുപ്പിലെ രണ്ടാം സെമസ്റ്റർ എം എഡ് ഡിഗ്രി (സി ബി സി എസ് എസ് – റെഗുലർ/ സപ്ലിമെന്ററി) – മെയ് 2023 പരീക്ഷയുടെ ഹാൾടിക്കറ്റ് (പ്രൊവിഷണൽ), നോമിനൽ റോൾ എന്നിവ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
പരീക്ഷാഫലം
സർവകലാശാല പഠനവകുപ്പിലെ മൂന്നാം സെമസ്റ്റർ എം എസ് സി പ്ലാൻറ് സയൻസ് വിത്ത് സ്പെഷ്യലൈസേഷൻ ഇൻ എത്നോബോട്ടണി (സി ബി സി എസ് എസ് – റെഗുലർ – 2021 അഡ്മിഷൻ) – നവംബർ 2022 പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. ഉത്തരക്കടലാസുകളുടെ പുനഃപരിശോധന/ സൂക്ഷ്മ പരിശോധന/ ഫോട്ടോകോപ്പി എന്നിവയ്ക്ക് ഒക്‌ടോബർ 10 ന് വൈകുന്നേരം 5 മണി വരെ അപേക്ഷിക്കാം.
ടൈംടേബിൾ
ഒന്നാം സെമസ്റ്റർ ബിരുദാനന്തര ബിരുദം (പ്രൈവറ്റ് രജിസ്ട്രേഷൻ) റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്, നവംബർ 2022, ആറ് (ഏപ്രിൽ 2023), ഏഴ് സെമസ്റ്റർ (നവംബർ 2022) ബി ടെക് (സപ്ലിമെന്ററി – മേഴ്‌സി ചാൻസ്) പരീക്ഷകളുടെ ടൈംടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു.
പുതുക്കിയ പരീക്ഷാവിജ്ഞാപനം
ഏഴ്, മൂന്ന് സെമസ്റ്റർ ബി എ എൽ എൽ ബി, നവംബർ 2023 പരീക്ഷകൾക്ക് പിഴയില്ലാതെ 09.10.2023 മുതൽ 12.10.2023 വരെയും പിഴയോടുകൂടി 16.10.2023 വരെയും അപേക്ഷിക്കാം. 2019 മുതൽ പ്രവേശനം നേടിയ വിദ്യാർത്ഥികൾ എസ് ബി ഐ ഇ- പേ മുഖേന മാത്രം പരീക്ഷാഫീസ് അടക്കേണ്ടതാണ്. പുതുക്കിയ പരീക്ഷാ വിജ്ഞാപനം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.