തിരുവനന്തപുരം:സെപ്റ്റംബർ 10ന് നടത്താൻ നിശ്ചയിച്ച 2023-24 അധ്യയന വർഷത്തെ എൽഎൽഎം, പി.ജി നഴ്സിങ് കോഴ്സുകളിലേയ്ക്കുള്ള പ്രവേശന പരീക്ഷ സെപ്റ്റംബർ 16ന് നടക്കും.തിരുവനന്തപുരം, എറണാകുളം, തൃശൂർ, കണ്ണൂർ, ജില്ലകളിലെ തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളിൽ ലാണ് പരീക്ഷ. എൽ.എൽ.എം പ്രവേശന പരീക്ഷ രാവിലെ 10.30 മുതൽ 12.30 വരെയും പി.ജി. നഴ്സിങ് പ്രവേശന പരീക്ഷ ഉച്ചയ്ക്ക് 2.30 മുതൽ 4.30 വരെയുമാണ്. കൂടുതൽ വിവരങ്ങൾ പിന്നീട് പ്രസിദ്ധീകരിക്കും. പ്രോസ്പെക്ടസ്, വിജ്ഞാപനങ്ങൾ എന്നിവയ്ക്ക് http://cee.kerala.gov.in സന്ദർശിക്കണം. ഫോൺ: 0471 2525300

മികച്ച വിദ്യാലയങ്ങൾക്ക് മുഖ്യമന്ത്രിയുടെ പേരിൽ പുരസ്കാരം നൽകും: വി. ശിവൻകുട്ടി
തിരുവനന്തപുരം: ക്ലാസുകളിലും പരീക്ഷകളിലും കൂടുതൽ കുട്ടികളെ എത്തിക്കുന്ന വിദ്യാലയങ്ങൾക്ക്...