പ്രധാന വാർത്തകൾ
ഓണപ്പരീക്ഷ: 30ശതമാനം മാർക്ക് നേടാത്തവർക്ക് പഠന പിന്തുണ സെപ്റ്റംബർ 13മുതൽയുജി,പിജി പ്രവേശനം:ലേറ്റ് രജിസ്‌ട്രേഷൻ സെപ്റ്റംബർ 10വരെസിബിഎസ്ഇ 10,12 ബോർഡ് പരീക്ഷ രജിസ്ട്രേഷൻ ആരംഭിച്ചു: അപേക്ഷ 30വരെ2025 എംഎഡ് പ്രവേശനം: അപേക്ഷ 12വരെKEAM 2025 അലോട്മെന്റ്: 30നകം പ്രവേശനം നേടണംസ്കൂളിൽ ഓണാഘോഷം വേണ്ടെന്ന് ഓഡിയോ സന്ദേശം ഇട്ട അധ്യാപികയ്ക്കെതിരെ കേസ്അധ്യാപകർക്കും ജീവനക്കാർക്കും ഓണത്തിന് ബോണസ് വർദ്ധനവ്എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി നിയമനം: നടപടികൾ വേഗത്തിലാക്കാൻ സംസ്ഥാന-ജില്ലാതല സമിതികൾഎഴുതപ്പെടാത്ത നിയമസംഹിതയാൽ ഭരിക്കപ്പെടുന്ന സ്ത്രീ: അധ്യാപികയായ ഡോ.ശ്രീജ എൽ.ജിയുടെ ‘സ്ത്രീപഠനങ്ങൾ’ പുറത്തിറങ്ങിസ്കൂളുകളിലെ സുരക്ഷ: അധ്യാപകർക്ക് പരിശീലനം തുടങ്ങി

ഐഡിയ ഉണ്ടോ..? സ്റ്റാര്‍ട്ടപ്പ് തുടങ്ങാന്‍ ടെക്നോളജി ബിസിനസ് ഇന്‍ക്യുബേറ്റര്‍ സഹായിക്കും

Aug 17, 2023 at 5:00 pm

Follow us on

തേഞ്ഞിപ്പലം:സാങ്കേതിക, വിജ്ഞാന മേഖലകളിലെ നൂതനാശയങ്ങളെ ബിസിനസ് സ്റ്റാര്‍ട്ടപ്പുകളാക്കാന്‍ സഹായിക്കുന്ന ടെക്നോളജി ബിസിനസ് ഇന്‍ക്യുബേറ്റര്‍ കാലിക്കറ്റ് സര്‍വകലാശാലാ എന്‍ജിനീയറിങ് കോളേജില്‍ പ്രവര്‍ത്തനം തുടങ്ങി. ഇതിനായി ഒരുക്കിയ ടെക്നോളജി ബിസിനസ് ഇന്‍ക്യുബേറ്റര്‍ (ടി.ബി.ഐ.-ഐ.ഇ.ടി.) വെബ്സൈറ്റ് രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ് പ്രകാശനം ചെയ്തു. ഐ.ടി., ഇലക്ട്രോണിക്സ്, റോബോട്ടിക്സ്, ഹെല്‍ത് കെയര്‍, ഗ്രീന്‍ എനര്‍ജി, കാര്‍ഷിക-കായിക മേഖലകളിലെ സാങ്കേതികത തുടങ്ങിയവയാണ് ലക്ഷ്യമിടുന്ന പ്രധാന മേഖലകള്‍. വിദ്യാര്‍ഥികള്‍, അധ്യാപകര്‍, പൊതുജനങ്ങള്‍ എന്നിവര്‍ക്കെല്ലാം ആശയങ്ങളുമായി ടി.ബി.ഐയിലെത്താം. ടി.ബി.ഐ. വഴി രജിസ്റ്റര്‍ ചെയ്യുന്നവരില്‍ തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് സ്റ്റാര്‍ട്ടപ്പ് തുടങ്ങുന്നതിനുള്ള ഉപദേശ നിര്‍ദേശങ്ങളും സാമ്പത്തിക സഹായവും പ്രവര്‍ത്തന സ്ഥലസൗകര്യവുമെല്ലാം ലഭിക്കും.

http://tbiiet.org എന്ന വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാനുള്ള ലിങ്കും വിശദവിവരങ്ങളും ലഭ്യമാണ്. ഫോണ്‍: 8281452715, 0494 2400223. ഐ.ഇ.ടി. അധ്യാപകനായ പി. സ്വരാധാണ് വെബ്സൈറ്റ് തയ്യാറാക്കിയത്. ചടങ്ങില്‍ സിന്‍ഡിക്കേറ്റംഗം അഡ്വ. പി.കെ. ഖലീമുദ്ധീന്‍, ഐ.ഇ.ടി. അക്കാദമിക് ഡയറക്ടറായ ഡോ. ലിബു അലക്സാണ്ടര്‍, അധ്യാപകരായ വി. ചിത്ര, കെ. മേഘദാസ്, എന്‍. അരുണ്‍, സെക്ഷന്‍ ഓഫീസര്‍ ദീപക് ജോര്‍ജ് തുടങ്ങിയവര്‍ പങ്കെടുത്തു.

Follow us on

Related News