കണ്ണൂർ: ഒന്നാം സെമസ്റ്റർ (പ്രൈവറ്റ് രജിസ്ട്രേഷൻ) ബിഎ ഇക്കണോമിക്സ്/ ബി എ അഫ്സൽ-ഉൽ-ഉലമ/ ബി എ ഹിസ്റ്ററി/ ബി എ പൊളിറ്റിക്കൽ സയൻസ്/ ബി ബി എ /ബി കോം ഡിഗ്രി (2020, 2021, 2022 പ്രവേശനം – റഗുലർ/സപ്ലിമെന്ററി), ബി എ കന്നഡ (2022 പ്രവേശനം – റഗുലർ), ബി എ മലയാളം/ ബി എ ഇംഗ്ലിഷ് (2020, 2021 പ്രവേശനം – സപ്ലിമെന്ററി) നവംബർ 2022 സെഷൻ ഇന്റേണൽ ഇവാല്വേഷന്റെ ഭാഗമായുള്ള അസൈൻമെന്റ് 2023 സെപ്റ്റംബർ 11, തിങ്കളാഴ്ച (11.09.2023) വൈകിട്ട് 4 മണിക്കു മുൻപായി വിദൂര വിദ്യാഭ്യാസ വിഭാഗത്തിൽ സമർപ്പിക്കണം. അസൈൻമെന്റ് ചോദ്യങ്ങളും മാർഗനിർദേശങ്ങളും വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാം.
സ്പോട്ട് അഡ്മിഷൻ
കണ്ണൂർ സർവകലാശാല കായിക പഠനവകുപ്പിൽ 2023-24 അധ്യയന വർഷ എം പി ഇ എസ് പ്രോഗ്രാമിലേക്ക് ഒഴിവുള്ള ഏതാനും സീറ്റുകളിൽ പ്രവേശനത്തിനായുള്ള സ്പോട് അഡ്മിഷൻ 14.08.2023 ന് നടക്കും. താല്പര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളുമായി 14.08.2023 ന് രാവിലെ 10 മണിക്ക് മാങ്ങാട്ടുപറമ്പ ക്യാമ്പസിലെ പഠനവകുപ്പിൽ ഹാജരാകേണ്ടതാണ്.
കണ്ണൂർ സർവകലാശാല, ഡോ പി കെ രാജൻ മെമ്മോറിയൽ ക്യാമ്പസിലെ മലയാള വിഭാഗത്തിൽ എം എ മലയാളം പ്രോഗ്രാമിന് പട്ടിക ജാതി (എസ് സി) വിഭാഗത്തിൽ സീറ്റ് ഒഴിവുണ്ട്. താൽപ്പര്യമുള്ള വിദ്യാർത്ഥികൾ അസ്സൽ യോഗ്യത സർട്ടിഫിക്കറ്റുകൾ സഹിതം 14/08/2023 ന് തിങ്കളാഴ്ച്ച രാവിലെ 11 മണിക്ക് വകുപ്പ് മേധാവിക്ക് മുൻപിൽ നേരിട്ട് എത്തണം. സംവരണക്രമം പാലിച്ചു കൊണ്ട് ഡിഗ്രി പരീക്ഷയ്ക്ക് ലഭിച്ച മാർക്കിൻെറ അടിസ്ഥാനത്തിൽ ആയിരിക്കും പ്രവേശനം. ഫോൺ: 8606050283, 8593950384
കണ്ണൂർ സർവകലാശാല ലൈബ്രറി ആൻറ് ഇൻഫർമേഷൻ സയൻസ് പഠനവകുപ്പിലെ മാസ്റ്റർ ഓഫ് ലൈബ്രറി ആൻറ് ഇൻഫർമേഷൻ സയൻസ് പ്രോഗ്രാമിന് ഒരു സീറ്റ് ഒഴിവുണ്ട്. ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമാണ് യോഗ്യത. താല്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി ആഗസ്റ്റ് 11-ന് രാവിലെ 11 മണിക്ക് വകുപ്പ് മേധാവിക്ക് മുൻപാകെ എത്തണം. ഡിഗ്രി പരീക്ഷക്ക് ലഭിച്ച മാർക്കിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും പ്രവേശനം. ഫോൺ: 9895649188